ഏഷ്യാ കപ്പ് ഫൈനലിലെ നിര്‍ണായക ഇന്നിങ്സിന് അംഗീകാരമെന്നോണം സഞ്ജു സാംസന്റെ ഫോട്ടോ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച് മുന്‍ ഇന്ത്യന്‍ താരം യുവരാജ് സിങ്. ഏഷ്യാ കപ്പ് ഫൈനലില്‍ സഞ്ജു ബാറ്റ് ചെയ്യുന്ന ഫോട്ടോയാണ് അദ്ദേഹം പങ്കുവെച്ചത്. മലയാളികള്‍ കൂടുതലായി ഉപയോഗിക്കുന്ന ഫേസ്ബുക്കില്‍ അടക്കം പങ്കുവെച്ചിട്ടുണ്ട്. തിലക് വർമ അടക്കമുള്ളവരുടെയും ഫോട്ടോകൾ യുവരാജ് പങ്കുവെച്ചിട്ടുണ്ട്.ഏഷ്യാ കപ്പ് ഫൈനലില്‍ തിലക് വര്‍മക്ക് പിന്തുണ നല്‍കി അവധാനതയോടെയുള്ള സ്ഥിരതയാര്‍ന്ന ബാറ്റിങ് ആണ് സഞ്ജു കാഴ്ചവെച്ചിരുന്നത്. മൂന്ന് സുപ്രധാന വിക്കറ്റുകള്‍ നഷ്ടമായി പാക് ടീമിന് മുന്നില്‍ തകര്‍ച്ച നേരിട്ട അവസരത്തിലാണ് ഇന്ത്യയുടെ രക്ഷകനായി തിലകിനൊപ്പം സഞ്ജുവും മാറിയത്.Read Also: സൂര്യകുമാറിനെ അനുകരിച്ച് പാക് ക്യാപ്റ്റൻ; ഫൈനലിൽ ലഭിച്ച പ്രതിഫലം ഓപ്പറേഷൻ സിന്ദൂർ ഇരകളുടെ കുടുംബങ്ങൾക്കെന്ന് പ്രഖ്യാപനംകൃത്യവും അളന്നുമുറിച്ചുമുള്ള ഷോട്ടുകളിലൂടെ സ്കോര്‍ പതുക്കെ ഉയര്‍ത്താനും ഇന്ത്യക്ക് ആത്മവിശ്വാസം പകരാനും സഞ്ജുവിന്റെ ഇന്നിങ്സിന് സാധിച്ചിരുന്നു. ഗ്രൂപ്പ് ഘട്ടത്തില്‍ ഒമാനെതിരെയും ഇത്തരത്തില്‍ സ്ഥിരതയാര്‍ന്ന പ്രകടനം അദ്ദേഹം കാഴ്ചവെച്ചിരുന്നു. അന്ന് അര്‍ധ സെഞ്ചുറിയും നേടി. എന്നാല്‍, സഞ്ജുവിനെ കുറ്റപ്പെടുത്തുകയും അംഗീകാരം നല്‍കാതിരിക്കുകയും ചെയ്യുന്ന സമീപനമാണ് പലപ്പോഴുമുണ്ടാകുന്നത്. ഈയവസരത്തിലാണ് യുവിയുടെ പോസ്റ്റിന്റെ പ്രാധാന്യം.The post സഞ്ജുവിന്റെ ഫോട്ടോ പങ്കുവെച്ച് യുവി; ഏഷ്യാ കപ്പ് ഫൈനലിലെ മിന്നും പ്രകടനത്തിന് അംഗീകാരം appeared first on Kairali News | Kairali News Live.