രാവിലെ ഏഴ് മുതൽ 10 മണി വരെയുള്ള മൂന്ന് മണിക്കൂറില്‍ കേരളത്തിലെ എട്ട് ജില്ലകളിൽ മഴയ്ക്ക് സാധ്യത. പത്തനംതിട്ട, ഇടുക്കി, എറണാകുളം, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസർഗോഡ് ജില്ലകളിലാണ് ഒറ്റപ്പെട്ടയിടങ്ങളില്‍ നേരിയ മഴയ്ക്ക് സാധ്യതയുള്ളതെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു.കര്‍ണാടക തീരത്ത് ഇന്നലെ മത്സ്യബന്ധനത്തിന് പോകാന്‍ പാടില്ലെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചിരുന്നു. കേരള – ലക്ഷദ്വീപ് തീരങ്ങളില്‍ മത്സ്യബന്ധനത്തിന് തടസ്സമില്ലായിരുന്നു. കര്‍ണാടക തീരത്ത് മണിക്കൂറില്‍ 40 മുതല്‍ 50 കിലോമീറ്റര്‍ വരെയും ചില അവസരങ്ങളില്‍ 60 കിലോമീറ്റര്‍ വരെയും വേഗതയില്‍ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയെന്ന് ഇന്നലെ അറിയിപ്പുണ്ടായിരുന്നു.Read Also: സംസ്ഥാനത്ത് മദ്യ ഉപഭോഗം കുറഞ്ഞു; വിലയിരുത്തൽ കഴിഞ്ഞ 3 വർഷത്തെ കണക്ക് പരിശോധിച്ചെന്ന് മന്ത്രി എം ബി രാജേഷ്News Summary: Rain likely in eight districts of Kerala for three hours from 7 am to 10 am.The post വരും മണിക്കൂറുകളിൽ എട്ട് ജില്ലകളിൽ മഴ; ശ്രദ്ധിക്കണമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് appeared first on Kairali News | Kairali News Live.