സുബ്രതോ കപ്പ് ഫുട്‌ബോള്‍ ടൂര്‍ണമെന്റ് കിരീടം നേടി ചരിത്രം രചിച്ച് കേരളം; വിജയികള്‍ക്ക് ആശംസകളുമായി മുഖ്യമന്ത്രി

Wait 5 sec.

സുബ്രതോ കപ്പ് ഫുട്‌ബോള്‍ ടൂര്‍ണമെന്റ് കിരീടം നേടി ചരിത്രം രചിച്ചിരിക്കുകയാണ് കേരളമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഫൈനലില്‍ സംസ്ഥാനത്തെ പ്രതിനിധീകരിച്ച് പങ്കെടുത്ത കോഴിക്കോട് ഫാറൂഖ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ വിജയം കൈവരിച്ച് നാടിന്റെ യശസ്സ് വാനോളമുയര്‍ത്തിയിരിക്കുകയാണെന്ന് മുഖ്യമന്ത്രി ഫേസ്ബുക്കില്‍ കുറിച്ചു.64 വര്‍ഷത്തെ ടൂര്‍ണമെന്റ് ചരിത്രത്തില്‍ ആദ്യമായാണ് കേരളത്തില്‍ നിന്നൊരു സ്‌കൂള്‍ കിരീടമുയര്‍ത്തുന്നത്. മികവിന്റെ കൂടുതല്‍ ഉയരങ്ങള്‍ കീഴടക്കാനും അതുവഴി കായിക കേരളത്തിന്റെ കുതിപ്പിന്റെ ചാലകശക്തികളാകാനും സാധിക്കട്ടെ എന്ന് ആശംസിക്കുന്നുവെന്നും മുഖ്യമന്ത്രി ഫേസ്ബുക്കില്‍ കുറിച്ചു.Also Read : മെസിയുടെ സഹതാരം സെര്‍ജിയോ ബുസ്‌കെറ്റ്‌സ് കളി മതിയാക്കുന്നു; ഈ സീസണോടെ ബൂട്ടഴിക്കുംഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം:സുബ്രതോ കപ്പ് ഫുട്‌ബോള്‍ ടൂര്‍ണമെന്റ് കിരീടം നേടി ചരിത്രം രചിച്ചിരിക്കുകയാണ് കേരളം. ഫൈനലില്‍ സംസ്ഥാനത്തെ പ്രതിനിധീകരിച്ച് പങ്കെടുത്ത കോഴിക്കോട് ഫാറൂഖ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ വിജയം കൈവരിച്ച് നാടിന്റെ യശസ്സ് വാനോളമുയര്‍ത്തിയിരിക്കുകയാണ്. 64 വര്‍ഷത്തെ ടൂര്‍ണമെന്റ് ചരിത്രത്തില്‍ ആദ്യമായാണ് കേരളത്തില്‍ നിന്നൊരു സ്‌കൂള്‍ കിരീടമുയര്‍ത്തുന്നത്. എല്ലാ മലയാളികള്‍ക്കും അഭിമാനിക്കാവുന്ന നേട്ടമാണിത്. വിജയികളായ ഫാറൂഖ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ മിടുക്കര്‍ക്ക് അഭിനന്ദനങ്ങള്‍. മികവിന്റെ കൂടുതല്‍ ഉയരങ്ങള്‍ കീഴടക്കാനും അതുവഴി കായിക കേരളത്തിന്റെ കുതിപ്പിന്റെ ചാലകശക്തികളാകാനും സാധിക്കട്ടെ എന്ന് ആശംസിക്കുന്നു.The post സുബ്രതോ കപ്പ് ഫുട്‌ബോള്‍ ടൂര്‍ണമെന്റ് കിരീടം നേടി ചരിത്രം രചിച്ച് കേരളം; വിജയികള്‍ക്ക് ആശംസകളുമായി മുഖ്യമന്ത്രി appeared first on Kairali News | Kairali News Live.