കുതിപ്പിന് ശേഷം കിതപ്പുമാറ്റാൻ ബ്രേക്കെടുത്ത് പൊന്ന്; വാങ്ങാൻ കാത്തിരുന്നവർക്ക് ‘സുവർണാ’വസരം

Wait 5 sec.

റെക്കോർഡുകൾ ഭേദിച്ചുള്ള കുതിപ്പിന് ശേഷം കിതപ്പ് മട്ടൻ ബ്രേക്കെടുത്ത് സ്വർണം. സംസ്ഥാനത്ത് ഇന്ന് സ്വർണവിലയിൽ മാറ്റമില്ല. നിലവിൽ ഒരു ഗ്രാമിന് 10,585 രൂപയും ഒരു പവന് 84,680 രൂപയുമാണ് കേരളത്തിലെ സ്വർണവില. ഇന്നലെയും വില വർദ്ധനവ് ഉണ്ടായിരുന്നു. ഇന്നലെ പവന് 440 രൂപയാണ് കൂടിയത്. വിവാഹാവശ്യങ്ങൾക്ക് അടക്കം പൊന്ന് വാങ്ങാൻ നിന്നവരുടെ നടുവൊടിച്ച കുതിപ്പാണ് കഴിഞ്ഞ ആഴ്ചയിൽ സ്വർണ വിപണിയിൽ പ്രകടമായത്. ഈ വര്‍ഷം അസാനത്തോടുകൂടി സ്വര്‍ണ്ണത്തിൻ്റെ വില ഒരു ലക്ഷം കടക്കുമെന്നാണ് കരുതുന്നത്. ALSO READ; ഒക്‌ടോബറിൽ ബാങ്കുകള്‍ അടഞ്ഞുകിടക്കുക ഈ ദിവസങ്ങളിൽ; അറിയാതെ പോകല്ലേ…77,640 രൂപയായിരുന്നു ഈ മാസം ആദ്യം കേരളത്തിലെ സ്വര്‍ണവില. സെപ്റ്റംബര്‍ 9 നാണ് വില 80000 പിന്നിട്ടത്. ചൊവ്വാഴ്ച രേഖപ്പെടുത്തിയ 84,840 രൂപയാണ് ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന വില. ട്രംപിന്‍റെ പകരചുങ്കത്തിനും ഇന്ത്യൻ രൂപയുടെ മൂല്യത്തകർച്ചക്കും ശേഷമാണ് സ്വർണവില സർവകാല റെക്കോഡുകൾ ഭേദിച്ച് ഉയർന്നത്.Keywords: Gold Price in Kerala, Gold rate kerala, today’s gold rate The post കുതിപ്പിന് ശേഷം കിതപ്പുമാറ്റാൻ ബ്രേക്കെടുത്ത് പൊന്ന്; വാങ്ങാൻ കാത്തിരുന്നവർക്ക് ‘സുവർണാ’വസരം appeared first on Kairali News | Kairali News Live.