ശബരിമല ക്ഷേത്രം തിരുവതാംകൂർ ദേവസ്വം ബോർഡിന്റെ അന്നദാതാവ് ആണെന്ന് ദേവസ്വം പ്രസിഡന്റ് പി എസ് പ്രശാന്ത്. ഒരുപാട് ക്ഷേത്രങ്ങൾ ഉണ്ടെങ്കിലും 50 ൽ താഴെ മാത്രമാണ് സ്വയം പര്യാപ്തത ഉള്ളത്. 600 കോടിയോളം രൂപയാണ് ശബരിമലയിൽ നിന്നുള്ള വരുമാനം. രണ്ടാം സ്ഥാനത്ത് ഉള്ള ഏറ്റുമാനൂർ ക്ഷേത്രം ആണ്. വരുമാനം 16 കോടി മാത്രമാണ്.ശബരിമലയിൽ കൂടുതൽ വികസനം ലക്ഷ്യമിട്ടാണ് ആഗോള അയ്യപ്പ സംഗമം സംഘടിപ്പിച്ചത്. ഒരു രൂപയുടെ അഴിമതി പോലും നടത്താതെ ആണ് ദേവസ്വം ബോർഡ് പ്രസിഡന്റ് സ്ഥാനത്ത് ഇരിക്കുന്നത്. ഒരു കട്ടൻചായയുടെ പേരിൽ പോലും അഴിമതി നടത്തിയിട്ടില്ല എന്ന ബോധ്യം ഉണ്ട്. ഇത് കൃത്യം ആയി അറിയാവുന്നത് കൊണ്ടാണ് സമുദായ നേതാക്കൾ പിന്തുണ നൽകുന്നത്.ALSO READ: പണയസ്വർണം തിരിച്ചെടുക്കാനെന്ന പേരിൽ ‘പോസ്റ്റർ ഒട്ടിച്ച്’ തട്ടിപ്പ് വ്യാപകം; കെണിയിൽ വീഴരുതെന്ന മുന്നറിയിപ്പുമായി വ്യാപാരികൾശബരിമല വികസനം മാത്രം ആണ് ബോർഡിന്റെ ലക്ഷ്യം. NSS, SNDP, KPMS അടക്കം നിരവധി സംഘടനകൾ ബോര്ഡിന് പിന്തുണ നൽകുന്നു. അവർ ഒക്കെ പിന്തുണക്കുന്നത് ശബരിമലയുടെ പ്രാധാന്യവും വികസനവും ലക്ഷ്യമിട്ടാണ്. ശബരിമലയിലെ സ്വർണ ശില്പം അറ്റകുറ്റ പണികൾക്ക് കൊണ്ട് പോയത് എല്ലാ മാനദണ്ഡങ്ങൾ പാലിച്ചാണ്. സ്പെഷ്യൽ കമ്മിഷണറേ അറിയിക്കുന്നതിൽ മാത്രം ആണ് കാലതാമസം ഉണ്ടായത് എന്നും അദ്ദേഹം പറഞ്ഞു.The post ‘തിരുവതാംകൂർ ദേവസ്വം ബോർഡിന്റെ അന്നദാതാവാണ് ശബരിമല, വരുമാനം 600 കോടിയോളം’; കൂടുതൽ വികസനം ലക്ഷ്യമിട്ടാണ് ആഗോള അയ്യപ്പ സംഗമം സംഘടിപ്പിച്ചതെന്ന് ദേവസ്വം പ്രസിഡന്റ് പി എസ് പ്രശാന്ത് appeared first on Kairali News | Kairali News Live.