മഹാത്മജി പുരസ്കാരങ്ങള്‍ പ്രഖ്യാപിച്ചു; അഡ്വ. വി ജോയ് എംഎല്‍എ മികച്ച നിയമസഭാംഗം, അഡ്വ. ഡി സുരേഷ്‌കുമാർ മികച്ച ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ്

Wait 5 sec.

തിരുവനന്തപുരം: ജവഹര്‍ ലാല്‍ നെഹ്‌റു കള്‍ച്ചറല്‍ സൊസൈറ്റിയുടെ നേതൃത്വത്തില്‍ മികച്ച പ്രവര്‍ത്തനങ്ങള്‍ കാഴ്ചവച്ച പാര്‍ലമെന്‍റ് അംഗം മുതല്‍ പഞ്ചായത്ത് അംഗം വരെയുള്ള ജന പ്രതിനിധികള്‍ക്കും, കലാ – സാംസ്‌കാരിക ജീവകാരുണ്യ മേഖലയിലെ പ്രതിഭകളായ വ്യക്തിത്വങ്ങള്‍ക്കും രാഷ്ട്രപിതാവ് മഹാത്മാഗാന്ധിയുടെ സ്മരണാര്‍ത്ഥം നല്‍കുന്ന മഹാത്മജി പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. മികച്ച നിയമസഭാ അംഗത്തിനുള്ള പുരസ്‌കാരം വി. ജോയ് എംഎല്‍എക്കാണ്. മികച്ച ജില്ലാ പഞ്ചായത്ത് പ്രസിഡന്റായി തിരുവനന്തപുരം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ: ഡി. സുരേഷ്‌കുമാറും തെരഞ്ഞെടുക്കപ്പെട്ടു.പുരസ്‌കാര വിതരണം നാളെ വൈകുന്നേരം 5 മണിക്ക് തിരുവനന്തപ്പത്ത് മാഞ്ഞാലിക്കുളം റോഡിലുള്ള ഹോട്ടല്‍ റീജന്‍സി ഗ്രാന്റില്‍ വച്ച് നടക്കും. മന്ത്രി സജി ചെറിയാന്‍ ഉദ്ഘാടനം ചെയ്യുന്ന സമ്മേളനത്തില്‍ വച്ച് മന്ത്രി റോഷി അഗസ്റ്റിന്‍ പുരസ്‌ക്കാരങ്ങള്‍ വിതരണം ചെയ്യും. അഡ്വ. ഐ ബി സതീഷ് എംഎല്‍എ ചടങ്ങില്‍ അദ്ധ്യക്ഷത വഹിക്കുമെന്ന് ഭാരവാഹികള്‍ അറിയിച്ചു. ALSO READ; മഹാനവമി, വിജയദശമി അവധി: കെഎസ്ആർടിസി പ്രത്യേക അധിക സർവീസുകളുടെ ബുക്കിംഗ് തുടരുന്നു, വിവരങ്ങളറിയാംമറ്റു പുരസ്‌കാരങ്ങള്‍:മികച്ച പാര്‍ലമെന്റ് അംഗം – ബെന്നി ബെഹനാന്‍ എം.പി, മികച്ച നവാഗതനിയമസഭാ അംഗം. ജോബ് മൈക്കിള്‍ എംഎല്‍എ, മികച്ച മേയര്‍ – ഹണി ബെഞ്ചമിന്‍, കൊല്ലം കോര്‍പ്പറേഷന്‍ മേയര്‍, മികച്ച നഗരസഭാ ചെയര്‍മാന്‍ – കെപി മുഹമ്മദ് കുട്ടി (ചെയര്‍മാന്‍, തിരൂരങ്ങാടി നഗരസഭ), മികച്ച ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പി.സി. നജ്മത്ത്, (പ്രസിഡന്റ്, വളവന്നൂര്‍ ഗ്രാമപഞ്ചായത്ത്), മികച്ച കോര്‍പ്പറേഷന്‍ കൗണ്‍സിലര്‍ പാളയം രാജന്‍ (തിരുവനന്തപുരം കോര്‍പ്പറേഷ ന്‍ കൗണ്‍സിലര്‍), മികച്ച നഗരസഭാ കൗണ്‍സിലര്‍ പി.എം. ബഷീര്‍ (വികസന സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍ മാന്‍, നിലമ്പൂര്‍ നഗരസഭ), മികച്ച ബ്ലോക്ക് പഞ്ചായത്ത് അംഗം ജഷീര്‍ പള്ളിവയല്‍ (കല്‍പ്പറ്റ ബ്ലോക്ക് പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍), ഗ്രാമ പഞ്ചായത്ത് അംഗം ടോമി തന്നിട്ടാംമുക്കല്‍ (വൈസ് പ്രസിഡന്റ് മഞ്ഞള്ളൂര്‍ ഗ്രാമപഞ്ചായത്ത്), മികച്ച സാമൂഹിക പ്രവര്‍ത്തകന്‍ അഡ്വ. അരുണ്‍ ഗോപി (ജനറല്‍ സെക്രട്ടറി, കേരള സംസ്ഥാന ശിശുക്ഷേമ സമിതി).The post മഹാത്മജി പുരസ്കാരങ്ങള്‍ പ്രഖ്യാപിച്ചു; അഡ്വ. വി ജോയ് എംഎല്‍എ മികച്ച നിയമസഭാംഗം, അഡ്വ. ഡി സുരേഷ്‌കുമാർ മികച്ച ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് appeared first on Kairali News | Kairali News Live.