ബിജെപി നേതൃത്വത്തിനെതിരെ വെളിപ്പെടുത്തലുമായി സന്ദീപ് ജി. വാര്യർ. തിരുമല അനിലിൻ്റേത് ബിജെപി നേതൃത്വം കാരണമുള്ള ആദ്യത്തെ ആത്മഹത്യയല്ലെന്ന് അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു. 2021 ൽ ബിജപി ലൈറ്റ് ആൻ്റ് സൗണ്ടിൻ്റെ വാടകയായ 10 ലക്ഷം നൽകാത്തതിൻ്റെ പേരിൽ ആത്മഹത്യ ചെയ്ത സൗണ്ട് കുഞ്ഞുമോനാണ് ആദ്യത്തെ ഇര. മറ്റൊരാൾക്കുടി ആത്മഹത്യയുടെ വക്കിൽ ഉണ്ട്. ബിജെപിക്ക് വേണ്ടി പ്രിൻ്റിംഗ് വർക്ക് നടത്തി 25 ലക്ഷം ലഭിക്കാതെ വഞ്ചിക്കപ്പെട്ട ഒരാൾ. പ്രാന്തപ്രചാരകനോടുപോലും പല തവണ പറഞ്ഞിട്ടും ആ മനുഷ്യന് നീതി കിട്ടിയില്ലെന്നും സന്ദീപ് തൻ്റെ പോസ്റ്റിൽ കുറിച്ചു.പോസ്റ്റിന്റെ പൂർണരൂപംതിരുമല അനിച്ചേട്ടൻ്റേത് തിരുവനന്തപുരത്ത് ബിജെപി നേതൃത്വം കാരണമുള്ള ആദ്യ ആത്മഹത്യയല്ല . 2021 ൽ ബിജെപിക്ക് ലൈറ്റ് ആൻ്റ് സൗണ്ട് നൽകിയതിൻ്റെ പേരിൽ 10 ലക്ഷം രൂപ അന്നത്തെ ജില്ലാ നേതൃത്വം നൽകാത്തതിനെ തുടർന്ന് ആത്മഹത്യ ചെയ്ത സൗണ്ട്സ് കുഞ്ഞുമോനാണ് ആദ്യത്തെ ഇര .മറ്റൊരാൾ കൂടി ആത്മഹത്യയുടെ വക്കിലുണ്ട് . ബിജെപിക്ക് വേണ്ടി പ്രിൻ്റിംഗ് വർക്ക് നടത്തിയതിന് കിട്ടാനുള്ള 25 ലക്ഷം നൽകാതെ വഞ്ചിക്കപ്പെട്ട ഒരാൾ . പ്രാന്തപ്രചാരകനോട് അടക്കം പല തവണ പറഞ്ഞിട്ടും ആ മനുഷ്യന് നീതി കിട്ടിയിട്ടില്ല ALSO READ: .‘വിയോജന അഭിപ്രായങ്ങൾ പ്രകടിപ്പിക്കാൻ അനുവദിക്കണം എന്ന നിലപാടാണ് സർക്കാരിനുള്ളത്’; മുഖ്യമന്ത്രിഅതേസമയം അനിലിന്റെ ഫോൺ കോൾ രേഖകൾ പോലീസ് പരിശോധിക്കും. സിഡിആർ ലഭ്യമാകാൻ പോലീസ് അപേക്ഷ നൽകിയിട്ടുണ്ട്. ആത്മഹത്യയ്ക്ക് കാരണം ബിജെപി ജില്ലാ -സംസ്ഥാന നേതൃത്വമാണെന്ന ആക്ഷേപങ്ങൾക്ക് പിന്നാലെയാണ് പുതിയ നടപടി. അനിൽകുമാറിന്റെ ബാങ്ക് അക്കൗണ്ട് വിവരങ്ങളും പോലീസ് ശേഖരിക്കും. അനിൽകുമാർ പ്രസിഡണ്ടായ സഹകരണ സംഘത്തിന്റെ രേഖകൾ പോലീസ് പരിശോധിച്ചു തുടങ്ങി.The post ‘തിരുമല അനിലിൻ്റേത് ബിജെപി നേതൃത്വം കാരണമുള്ള ആദ്യത്തെ ആത്മഹത്യയല്ല, ആദ്യത്തെ ഇര 10 ലക്ഷം വാടക നൽകാത്തതിൻ്റെ പേരിൽ ആത്മഹത്യ ചെയ്ത സൗണ്ട് കുഞ്ഞുമോൻ’; ബിജെപി നേതൃത്വത്തിനെതിരെ വെളിപ്പെടുത്തലുമായി സന്ദീപ് ജി. വാര്യർ appeared first on Kairali News | Kairali News Live.