പണയസ്വർണം തിരിച്ചെടുക്കാനെന്ന പേരിൽ ‘പോസ്റ്റർ ഒട്ടിച്ച്’ തട്ടിപ്പ് വ്യാപകം; കെണിയിൽ വീഴരുതെന്ന മുന്നറിയിപ്പുമായി വ്യാപാരികൾ

Wait 5 sec.

സ്വർണത്തെ വലിയൊരു സമ്പാദ്യമായിട്ടാണ് എല്ലാവരും കാണുന്നത്. കൈയിൽ കുറച്ചു പണം കിട്ടിയാൽ അത് സ്വർണം വാങ്ങിക്കാൻ ഉപയോഗിക്കും. എന്നിട്ട് എന്തെങ്കിലും ആവശ്യം വന്നാൽ ആ സ്വർണമാകും നമ്മൾ വിൽക്കുക. എന്നാൽ വില കൂടി വരുന്ന ഈ സാഹചര്യത്തിൽ സ്വർണവായ്പയിലൂടെ ഇത്തരം ആവശ്യങ്ങൾ നിറവേറ്റുന്നവരുടെ എണ്ണം കൂടി വരികയാണ്. പണയം വച്ച സ്വർണം എടുക്കാൻ കഴിയാതെ പോകുന്നവരുമുണ്ട്. ആർബിഐയുടെ കണക്കനുസരിച്ച് ഇക്കഴിഞ്ഞ ജൂൺ മാസം വരെ 122 ശതമാനം വളർച്ചയാണ് സ്വർണ വായ്പയിൽ ഉണ്ടായിട്ടുള്ളത്. എന്നാൽ പണയം വച്ച സ്വർണം തിരിച്ചെടുക്കാൻ കഴിയാതെ പോകുന്നവരുടെ എണ്ണം കൂടി വരികയാണ്.ഇപ്പോഴിതാ പുതിയ ഒരു തട്ടിപ്പിന്റെ കഥകളാണ് പുറത്തുവരുന്നത്. പണയ ഉരുപ്പടികൾ തിരിച്ചെടുക്കാൻ സഹായിക്കാമെന്ന് വാഗ്ദാനം ചെയ്ത് തട്ടിപ്പ് നടത്തുന്ന സംഘങ്ങളും പെരുകി വരികയാണ്. വഴിയോരങ്ങളിലും മതിലുകളിലും കാണുന്ന പരസ്യങ്ങളിൽ ആകൃഷ്ടരായി പലരും ഈ തട്ടിപ്പുകളിൽ കുടുങ്ങാറുമുണ്ട്. ഓൾ കേരള ഗോൾഡ് ആൻഡ് സിൽവർ മർച്ചന്റ്സ് അസോസിയേഷൻ (എകെജിഎസ്എംഎ) ഇക്കാര്യത്തിൽ മുന്നറിയിപ്പ് നൽകുന്നു.പണയം വെച്ച സ്വർണം തിരിച്ചെടുത്ത് വിൽക്കാൻ സഹായിക്കാമെന്നാണ് തട്ടിപ്പുകാരുടെ പ്രധാന വാഗ്ദാനം. ഇതിനായി ഇടപാടുകാരുമായി പണയ സ്ഥാപനത്തിലെത്തുന്ന ഇവർ, കുടിശ്ശിക ഒറ്റത്തവണയായി അടച്ച് സ്വർണം കൈപ്പറ്റുന്നു. അന്നത്തെ വിപണി വില അനുസരിച്ച് സ്വർണം തൂക്കി വിലയിട്ട്, പണയ ബാധ്യത കുറച്ചുള്ള തുക ഇടപാടുകാരന് നൽകുകയാണ് ചെയ്യുന്നത്. പലിശ അടയ്‌ക്കേണ്ടതില്ലെന്നും കുറച്ച് പണം കൈയിൽ കിട്ടുമെന്നതും പലരെയും ഇതിലേക്ക് ആകർഷിക്കുന്നു..എന്നാൽ, യഥാർത്ഥത്തിൽ സ്വർണത്തിന്റെ മൂല്യത്തേക്കാൾ വളരെ കുറഞ്ഞ തുകയാണ് ഇവർ ഉപഭോക്താക്കൾക്ക് നൽകുന്നതെന്ന് എകെജിഎസ്എംഎ ജനറൽ സെക്രട്ടറി അബ്ദുൾ നാസർ പറയുന്നു. ഇടപാടുകാരന് വലിയ സാമ്പത്തിക നഷ്ടം സംഭവിക്കുന്നുണ്ടെങ്കിലും പലരും ഇത് തിരിച്ചറിയുന്നില്ല.ALSO READ: തിരക്കിൽ ജീവനുകൾ പൊലിയുമ്പോൾ; തിക്കിലും തിരക്കിലും പെട്ട് പോയാൽ എന്ത് ചെയ്യണം ?പണയ ഉരുപ്പടികള്‍ എടുത്തുകൊടുക്കാന്‍ സഹായിക്കുമെന്നുപറഞ്ഞ് ഉപഭോക്താക്കളെ വഞ്ചിക്കുക മാത്രമല്ല സംഘടിതമേഖലയിലുള്ള സ്വർണവ്യാപാരികൾക്ക് ഇത് കനത്ത നഷ്ടം വരുത്തിവയ്ക്കുന്നുമുണ്ട്. മറ്റുസംസ്ഥാനങ്ങളില്‍നിന്നുള്ള തട്ടിപ്പുകാരും മോഷണ സംഘങ്ങളും ഇത്തരം റാക്കറ്റുകൾക്ക് പിന്നിലുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. ആർബിഐയ്ക്ക് ശ്രദ്ധ ഇക്കാര്യത്തിൽ ഉണ്ടായിട്ടില്ല. സ്വർണ പണയ സ്ഥാപനങ്ങള്‍ക്കും സ്വകാര്യബാങ്കുകള്‍ക്കും ഇത്തരത്തിൽ സ്വര്‍ണം വാങ്ങുകയും വില്‍ക്കുകയും ചെയ്യുന്നതിന് അംഗീകാരമില്ലെന്നും അബ്ദുൾ നാസർ അറിയിച്ചു. The post പണയസ്വർണം തിരിച്ചെടുക്കാനെന്ന പേരിൽ ‘പോസ്റ്റർ ഒട്ടിച്ച്’ തട്ടിപ്പ് വ്യാപകം; കെണിയിൽ വീഴരുതെന്ന മുന്നറിയിപ്പുമായി വ്യാപാരികൾ appeared first on Kairali News | Kairali News Live.