ധനസഹായം പ്രഖ്യാപിച്ച് തടിയൂരാൻ ശ്രമം ? മരിച്ചവരുടെ കുടുംബത്തിന് 20 ലക്ഷവും പരിക്കേറ്റവർക്ക് 2 ലക്ഷവും പ്രഖ്യാപിച്ച് വിജയ്

Wait 5 sec.

കരൂർ ദുരന്തത്തിൽ ഒടുവിൽ ധനസഹായം പ്രഖ്യാപിച്ച് വിജയ്. കരൂരിൽ വിജയ് പങ്കെടുത്ത റാലിക്കിടെ ഇത്രയും വലിയ മഹാദുരന്തം സംഭവിക്കുകയും 39 ഓളം പേര് മരിക്കുകയും ചെയ്ത സംഭവത്തിൽ ഒടുവിൽ ധനസഹായം പ്രഖ്യാപിച്ച് തടിയൂരാനുള്ള ശ്രമമാണ് വിജയ് നടത്തുന്നത്. റാലിക്കിടെ ദുരന്തം സംഭവിച്ച ഉടനെ വിജയ് സ്ഥലം വിട്ടതും മണിക്കൂറുകൾ കഴിഞ്ഞുള്ള അദ്ദേഹത്തിന്റെ പ്രതികരണവും വ്യാപക ചർച്ചകൾക്കാണ് ഇടയാക്കിയിരിക്കുന്നത്. ഇത്രയും പേരെ ഉൾക്കൊള്ളിക്കാൻ കഴിയില്ലായിരുന്നിട്ടും കരൂരിൽ ഇത്തരമൊരു റാലി സംഘടിപ്പിക്കുകയും കൃത്യമായ സംഘാടനം നടത്തമാണ് ഇത്രയും വലിയ ദുരന്തത്തിലേക്ക് വഴി വച്ചത്. ദുരന്തം ഒഴിവാക്കാമായിരുന്നിട്ടുപോലും പരിപാടി നടത്തുകയും ദുരന്തം നടന്നെന്നു കണ്ടപ്പോൾ ഓടിയൊളിക്കുന്ന സമീപനമാണ് വിജയുടെ ഭാഗത്ത് നിന്ന് ഉണ്ടായത്.ALSO READ: ‘എത്ര അനുശോചനം അറിയിച്ചാലും വാക്കുകൾക്ക് ആ നഷ്ടം പറഞ്ഞറിയിക്കാൻ കഴിയില്ല’; കരൂർ സന്ദർശിച്ച് ഉപമുഖ്യമന്ത്രി ഉദയനിധി സ്റ്റാലിൻഇപ്പോഴിതാ അപകടത്തെ കുറിച്ച് കൃത്യമായ പ്രതികരണവും രേഖപ്പെടുത്താതെ തടിയൂരാനാണ് വിജയുടെ ശ്രമം. ഇതിനിടെയാണ് മരിച്ചവരുടെ കുടുംബത്തിന് 20 ലക്ഷം രൂപയും പരിക്കേറ്റവർക്ക് 2 ലക്ഷം രൂപായും പ്രഖ്യാപിച്ചത്.“ഇത് ഞങ്ങൾക്ക് നികത്താനാവാത്ത നഷ്ടമാണ്. ആരൊക്കെ ആശ്വാസ വാക്കുകൾ പറഞ്ഞാലും, നമ്മുടെ പ്രിയപ്പെട്ടവരുടെ നഷ്ടം താങ്ങാനാവാത്തതാണ് എന്നും കുറിച്ചുകൊണ്ട് എക്സ് പോസ്റ്റിലൂടെയാണ് അദ്ദേഹം ധനസഹായം പ്രഖ്യാപിച്ചത്.ഇങ്ങനെയൊരു നഷ്ടത്തിനിടയില്‍ ഈ തുകക്ക് പ്രധാന്യമില്ലെന്നറിയാം. എന്നിരുന്നാലും, ഈ അവസ്ഥയില്‍ ഒരു കുടുംബാംഗമെന്ന നിലയില്‍ നിങ്ങളോടൊപ്പം നില്‍ക്കേണ്ടത് എന്‍റെ കടമയാണ് എന്നും വിജയ് എക്സില്‍ പങ്കുവെച്ച പോസ്റ്റില്‍ പറഞ്ഞു.The post ധനസഹായം പ്രഖ്യാപിച്ച് തടിയൂരാൻ ശ്രമം ? മരിച്ചവരുടെ കുടുംബത്തിന് 20 ലക്ഷവും പരിക്കേറ്റവർക്ക് 2 ലക്ഷവും പ്രഖ്യാപിച്ച് വിജയ് appeared first on Kairali News | Kairali News Live.