ചെന്നൈ | കരൂരിലെ ദുരന്തത്തില്‍ തമിഴ്‌നാട് സര്‍ക്കാര്‍ പ്രഖ്യാപിച്ച ജുഡീഷ്യല്‍ അന്വേഷണം തുടങ്ങി. വിരമിച്ച ജഡ്ജി അരുണ ജഗദീഷന്‍ അധ്യക്ഷനായ കമ്മീഷനാണ് അന്വേഷണം നടത്തുന്നത്.മുഖ്യമന്ത്രി സ്റ്റാലിന്റെ നേതൃത്വത്തില്‍ ചേര്‍ന്ന ഉന്നതതല യോഗത്തിനു ശേഷമാണ് ജുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിച്ചത്. ദുരന്തത്തില്‍ മരിച്ചവരുടെ കുടുംബത്തിന് 10 ലക്ഷം രൂപയും പരുക്കേറ്റ് ചികിത്സയിലുള്ളവര്‍ക്ക് ഒരുലക്ഷം രൂപയും നല്‍കുമെന്നും സ്റ്റാലിന്‍ പ്രഖ്യാപിച്ചിരുന്നു.ദുരന്തത്തില്‍ മരണം 40 ആയി ഉയര്‍ന്നിരുന്നു. കരൂര്‍ സ്വദേശി കവിന്‍ കൂടി മരണപ്പെട്ടതോടെയാണിത്.ഹരജി ഇന്നി പരിഗണിക്കില്ലടി വി കെ റാലികള്‍ക്ക് അനുമതി നല്‍കരുതെന്ന ഹരജി മദ്രാസ് ഹൈക്കോടതി ഇന്ന് പരിഗണിക്കില്ല. ഇന്നലെ ടി വി കെ റാലിയില്‍ പങ്കെടുത്തയാളാണ് ഹരജി നല്‍കിയത്.ടി വി കെ വാദം എ ഡി ജി പി തള്ളികല്ലേറും ലാത്തിച്ചാര്‍ജും ഉണ്ടായെന്ന ടി വി കെ വാദം പോലീസ് എ ഡി ജി പി. ഡേവിഡ്‌സണ്‍ ദേവശിവരന്തം തള്ളി. വിജയ് ചട്ടങ്ങള്‍ ലംഘിച്ചോ എന്ന് ഇപ്പോള്‍ പറയാനാവില്ല. ആവശ്യത്തിന് പോലീസുകാര്‍ സ്ഥലത്തുണ്ടായിരുന്നു. ടി വി കെ പാര്‍ട്ടി മാര്‍ഗനിര്‍ദേശങ്ങള്‍ ലംഘിച്ചു. ചെറുപ്പക്കാര്‍ പോലീസ് നിര്‍ദേശം അനുസരിച്ചില്ല. അത് ദുരന്തത്തിന് കാരണമായെന്നും എ ഡി ജി പി പറഞ്ഞു.