മുഖ്യമന്ത്രി കസേര ലക്ഷ്യമിട്ട് വിജയ് നടത്തിയ നീക്കങ്ങൾക്കാണ് ഇന്നലെ കരൂരിലുണ്ടായ ആൾക്കൂട്ട അപകടത്തിലൂടെ തിരിച്ചടി ലഭിച്ചത്. അപകടം നടന്ന ശേഷം ദുരിതാശ്വാസ പ്രവർത്തനങ്ങൾക്ക് പോലും കാത്ത് നിൽക്കാതെ സ്വന്തം രക്ഷ നോക്കി വിജയ് ചെന്നൈലേക്ക് മടങ്ങിയത് വിമശനങ്ങൾക്ക് വ‍ഴിവെക്കുകയും ചെയ്തു.അച്ഛൻ്റെ സിനിമകളിലൂടെ ബാലതാരമായി വന്ന വിജയ് 180-ാം വയസ്സിൽ നാളയ്യ തീർപ്പ് (1992) എന്ന സിനിമയിലൂടെയാണ് നായക നടനാകുന്നത്. ആദ്യ സിനിമകൾ പരാജയപ്പെട്ടെങ്കിലും പൂവേ ഉനക്കാകെ (1996), ലവ് ടുഡേ (1997), കാതലുക്ക് മരിയാതൈ, (1997 ) തുടങ്ങിയ ചിത്രങ്ങളിൽ ലഭിച്ച നായക വേഷങ്ങൾ വിജയിയെ തമി‍ഴകത്ത് ശ്രദ്ദേയനാക്കി.എന്നാൽ 2000 ത്തിനു ശേഷം ഇറങ്ങിയ ബ്ലോക്ക്ബസ്റ്റർ ഹിറ്റുകളായ ഗില്ലിയും, തിരുപ്പാച്ചിയും പോക്കിരിയും വിജയിയെ തമിഴകത്തിന്‍റെ ഇളയദളപതിയാക്കി. വെള്ളിത്തിരയിലെ നായകൻമാരും നായികമാരും രാഷ്ട്രീയത്തിൽ ഇറങ്ങി വേര് ഉറപ്പിച്ച ചരിത്രമുള്ള തമി‍ഴ്നാട്ടിൽ അതേ പാത പിൻപറ്റിയാണ് വിജയിയും തമി‍ഴക വെട്രി ക‍ഴകം എന്ന തന്റെ പാർട്ടി രൂപികരിക്കുന്നത്. 2024 ഫെബ്രുവരിയിലാണ് വിജയ് തന്റെ പാർട്ടി. ഔദ്യോഗികമായി പ്രഖ്യാപിക്കുന്നത് . അതെ വർഷം ഒക്ടോബർ 27-ന്, വിക്രവണ്ടിയിൽ 800,000-ത്തിലധികം ആളുകൾ പങ്കെടുത്ത ടിവികെ യുടെ ആദ്യ രാഷ്ട്രീയ സമ്മേളനം നടന്നു.Also Read: ആള്‍ക്കൂട്ടത്തില്‍ പൊലിയുന്ന ജീവനുകള്‍ ഒരു ഓര്‍മപ്പെടുത്തല്‍ കൂടിയാണ്സ്റ്റാലിന്റെ നേതൃത്വത്തിലുള്ള ഡിഎംകെ സർക്കാരിനെ താഴിയിറക്കി അധികാരത്തിലേറണമെന്ന ലക്ഷ്യ പൃഖ്യാപനത്തോടെ ആൾക്കൂട്ടങ്ങളെ ആകർഷിച്ച് വിക്രവണ്ടിയിൽ തുടങ്ങിയ രാഷ്ട്രീയ യാത്രയാണ് ഇന്നലെ കരൂരിലെ ആൾക്കൂട്ട ദുരന്തത്തിൽ കലാശിച്ചത്. സിനിമയിലെ രക്ഷകന് ജീവിതത്തിൽ രക്ഷകനാകാൻ കഴിയാതെ പകച്ചു പോയ രാത്രി.എല്ലാ മാനദണ്ഡങ്ങളും ലംഘിച്ചു സംഘടിപ്പിച്ച പരിപാടിയെ തുടർന്ന് ഉണ്ടായ ദുരന്തം വിജയുടെ രാഷ്ട്രീയ ലക്ഷ്യങ്ങളെ തകിടം മറിച്ചു. അപകടം നടന്ന ശേഷം കരൂരിൽ തന്നെ തുടർന്ന് ദുരിതാശ്വാസ പ്രവർത്തങ്ങൾക്ക് നേതൃത്വം നൽകേണ്ടതിന് പകരം തൃച്ചി വഴി ചാർട്ടേഡ് വിമാനത്തിൽ ചെന്നൈയിലേക്ക് പറന്നത് വിജയിക്കെതിരായ വിമർശങ്ങൾ ശക്തമാക്കി.The post വക്രവണ്ടിയില് നിന്നാരംഭിച്ച കരൂരിലെ ദുരിതമായി അവസാനിച്ച ടിവികെയുടെ യാത്ര appeared first on Kairali News | Kairali News Live.