വ്യത്യസ്‍തവും വിപരീതവുമായ നിലപാടുകളെ സ്വാഗതം ചെയ്യുകയാണ് സർക്കാർ നിലപാട്: മുഖ്യമന്ത്രി പിണറായി വിജയൻ

Wait 5 sec.

തിരുവനന്തപുരം | സംവാദാത്മകമായ കേരളത്തിൽ സർക്കാരിന്റേതിൽ നിന്ന് വ്യത്യസ്തങ്ങളോ വിരുദ്ധങ്ങളോ ആയ അഭിപ്രായങ്ങളെ സ്വാഗതം ചെയ്യുക എന്നതാണ് സർക്കാരിന്റെ നിലപാടെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. രാജ്ഭവൻ പുറത്തിറക്കുന്ന “രാജഹംസ്” മാസികയുടെ ഔദ്യോഗിക പ്രകാശനം രാജ്ഭവനിൽ നിർവഹിക്കയായിരുന്നു അദ്ദേഹം.രാജഹംസ് മാസികയുടെ ആദ്യപതിപ്പിൽ ‘Article 200 and a Constitutional Conudrum ‘ എന്ന ലേഖനത്തിൽ ഗവർണറുടെ അധികാരങ്ങൾ, നിയമസഭയുടെ അധികാരങ്ങൾ എന്നിവയെ കുറിച്ചാണ് പ്രതിപാദിച്ചിട്ടുള്ളത്. എന്നാൽ ഈ അഭിപ്രായങ്ങൾ എല്ലാം സർക്കാരിന്റെ അഭിപ്രായങ്ങൾ ആണോ എന്ന ചോദ്യത്തിന്റെ ഉത്തരം അല്ല എന്ന് തന്നെ ആണ്. അത് ലേഖകന്റെ വ്യക്തിപരമായ അഭിപ്രായം മാത്രമാണ്. അത് വരുന്നത് രാജ്ഭവന്റെ ഔദ്യോഗിക ജേർണലിൽ ആണ് എന്നുള്ളത് കൊണ്ട് ആ അഭിപ്രായങ്ങൾ സർക്കാർ അതുപോലെ പങ്കിടുന്നുവെന്ന് കരുതേണ്ടതില്ല.വിയോജനാഭിപ്രായങ്ങളെ അനുവദിക്കണം എന്ന കാഴ്ചപ്പാട് വച്ച് പുലർത്തുന്ന സർക്കാരാണ് കേരളത്തിലുള്ളത്. നവോഥാന പൈതൃകത്തിന്റെ ഈടുവയ്പ്പായി ലഭിച്ച വിയോജന- വിരുദ്ധ അഭിപ്രായങ്ങൾ അനുവദിക്കുന്ന പൊതു ജനാധിപത്യ മണ്ഡലം ഭദ്രമായി നിലനിർത്തുക എന്നുള്ളതാണ് സർക്കാർ നിലപാട്. ഇതിനാൽ തന്നെ വിരുദ്ധാഭിപ്രായങ്ങൾ സർക്കാരിനെ അലോസരപ്പെടുത്തുന്നില്ല.സാക്ഷരതയിലും പ്രബുദ്ധതയിലും അടയാളപ്പെടുത്തുന്ന സംസ്ഥാനമെന്ന നിലയ്ക്ക് രാജ്ഭവന്റെ പ്രവർത്തനങ്ങൾ, സർക്കാരിന്റെ വികസന പ്രവർത്തങ്ങൾ എന്നിവ ഉൾക്കൊള്ളിച്ചു കൊണ്ടുള്ള ഇത്തരം ഒരു മാസികയ്ക്ക് ഇവിടെ പ്രസക്തിയുണ്ട്. രാജ്ഭവൻ സാക്ഷ്യം വഹിക്കുന്ന ചരിത്രപരമായ സംഭവങ്ങൾ രേഖപ്പെടുത്താൻ രാജഹംസ് മാസികയ്ക്ക് സാധിക്കട്ടെ എന്നും മുഖ്യമന്ത്രി പറഞ്ഞു.രാജഹംസ് മാസികയുടെ ആദ്യ പതിപ്പ് ഡോ. ശശി തരൂർ എം പി ക്ക് നൽകി മുഖ്യമന്ത്രി പ്രകാശനം ചെയ്തു. ബ്രിട്ടീഷ് കോളോണിയലിസ്റ്റ് ചിന്തകളെ തച്ചുടച്ചു രാജ് ഭവനുകളെ ലോക് ഭവനുകൾ ആക്കുക എന്നുള്ളത്തിലേക്കുള്ള ആദ്യ ചുവടുവയ്പ്പാണ് രാജഹംസ് മാസിക എന്ന് ഗവർണ്ണർ രാജേന്ദ്ര വിശ്വനാഥ് ആർലേക്കർ അഭിപ്രായപ്പെട്ടു. NAAC റാങ്കിങ്ങിൽ മികവ് പുലർത്തിയ കേരള, കുസാറ്റ് യൂണിവേഴ്സിറ്റികളെ പ്രശംസ്സിച്ച് ഇരു യൂണിവേഴ്സിറ്റികളുടെയും വൈസ് ചാൻസലർമാരെ ചടങ്ങിൽ ആദരിച്ചു.