മിഥുൻ മൻഹാസ് ബി സി സി ഐ പ്രസിഡൻ്റ്; ഇന്ത്യൻ ജഴ്സിയിൽ ഇതുവരെ കളിക്കാത്ത മുൻ ചെന്നൈ താരം

Wait 5 sec.

മൂന്ന് ഐ പി എല്‍ ടീമുകളിൽ കളിച്ച മിഥുന്‍ മന്‍ഹാസിനെ ബി സി സി ഐ പ്രസിഡന്റായി തെരഞ്ഞെടുത്തു. റോജര്‍ ബിന്നി സ്ഥാനമൊഴിഞ്ഞതിനെ തുടര്‍ന്ന് ഇടക്കാല പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട രാജീവ് ശുക്ല വൈസ് പ്രസിഡന്റായി തുടരും. 157 ഫസ്റ്റ് ക്ലാസ് മത്സരങ്ങൾ കളിച്ചിട്ടുണ്ട് മന്‍ഹാസ്. ബി സി സി ഐയുടെ 37-ാം പ്രസിഡന്റാണ്. 27 സെഞ്ച്വറികള്‍ ഉള്‍പ്പെടെ 9,714 ഫസ്റ്റ് ക്ലാസ് റണ്‍സും ലിസ്റ്റ് എ മത്സരങ്ങളില്‍ നിന്ന് 4,126 റണ്‍സും മൻഹാസ് നേടിയിട്ടുണ്ട്. ഡല്‍ഹി ഡെയര്‍ഡെവിള്‍സ്, പൂനെ വാരിയേഴ്സ്, ചെന്നൈ സൂപ്പര്‍ കിങ്സ് എന്നിവക്കായി ഐ പി എല്ലിൽ കളിച്ചു. ആഭ്യന്തര കളിയിൽ ശ്രദ്ധേയമായ പ്രകടനങ്ങള്‍ നടത്തിയെങ്കിലും ഇന്ത്യൻ ടീമിലേക്ക് സെലക്ഷൻ ലഭിച്ചിരുന്നില്ല. 2022 സീസണില്‍ ഗുജറാത്ത് ടൈറ്റന്‍സിന്റെ പരിശീലകനായും അദ്ദേഹം പ്രവര്‍ത്തിച്ചു.Read Also: ശ്രീകാന്തിന്റെയും രവി ശാസ്ത്രിയുടെയും മെല്‍ബണ്‍ മാജിക്, മിയാന്‍ദാദിന്റെ ലാസ്റ്റ് ബോള്‍ സിക്‌സർ; ഓര്‍മകളില്‍ ഇരമ്പല്‍ തീര്‍ക്കുന്ന ഇന്ത്യ- പാക് ഫൈനലുകള്‍പുരുഷ സെലക്ഷന്‍ കമ്മിറ്റി ചെയര്‍മാനായി അജിത് അഗാര്‍ക്കര്‍ തുടരും. രണ്ട് പുതിയ സെലക്ടര്‍മാരെ നിയമിച്ചിട്ടുണ്ട്. ആര്‍ പി സിങ്, പ്രഗ്യാന്‍ ഓജ എന്നിവരാണ് പുതുതായി പാനലില്‍ ഇടം നേടിയത്. ശിവ് സുന്ദര്‍ ദാസ്, അജിത് അഗാര്‍ക്കര്‍, അജയ് രത്ര എന്നിവരാണ് മറ്റുള്ളവർ. The post മിഥുൻ മൻഹാസ് ബി സി സി ഐ പ്രസിഡൻ്റ്; ഇന്ത്യൻ ജഴ്സിയിൽ ഇതുവരെ കളിക്കാത്ത മുൻ ചെന്നൈ താരം appeared first on Kairali News | Kairali News Live.