ഇന്ത്യ- പാക് ക്രിക്കറ്റ് ഫൈനല്‍ ആവേശക്കൊടുമുടിയിലേറ്റുന്ന മത്സരമാണ്. കായികലോകത്തെ തന്നെ ശക്തമായ പോരാട്ടങ്ങളിലൊന്ന്. പതിറ്റാണ്ടുകളായി ആ സ്പിരിറ്റ് നിലനില്‍ക്കുന്നു. ചരിത്രത്തില്‍ വീറുംവാശിയും ഏറ്റിയ രണ്ട് ഫൈനലുകളാണ് ഇനി പറയുന്നത്.ശ്രീകാന്തും രവി ശാസ്ത്രിയും തീയായ മെല്‍ബണ്‍1985ല്‍ മെല്‍ബണില്‍ നടന്ന ലോക ക്രിക്കറ്റ് ചാമ്പന്യന്‍ഷിപ്പ് ഫൈനല്‍ ഇരു ഫാന്‍സുകളും മറക്കില്ല. ആദ്യം ബാറ്റ് ചെയ്ത പാകിസ്ഥാന്‍ അമ്പേ തകര്‍ന്നു. മൂന്ന് വിക്കറ്റ് വീതമെടുത്ത കപില്‍ ദേവും ലക്ഷ്മണ്‍ ശിവരാമകൃഷ്ണനുമാണ് പാക് പടയുടെ നട്ടെല്ലൊടിച്ചത്. 48 റണ്‍സുമായി ജാവേദ് മിയാന്‍ദാദും 35 റണ്‍സെടുത്ത ഇമ്രാന്‍ ഖാനും മാത്രമാണ് തിളങ്ങിയത്. ഒന്‍പത് വിക്കറ്റ് നഷ്ടത്തില്‍ 176 റണ്‍സിൽ പാകിസ്ഥാന്‍ ഒടുങ്ങുകയായിരുന്നു.Read Also: ഇന്ത്യന്‍ ടീമിന് ആശങ്കയായി രണ്ട് താരങ്ങളുടെ പരുക്ക്; സഞ്ജു ഇടം നേടുമോ, സാധ്യതാ ഇലവന്‍ ഇങ്ങനെബാറ്റിങ് നിരയില്‍ ക്രിസ് ശ്രീകാന്തും രവി ശാസ്ത്രിയും ചേര്‍ന്ന് നേടിയ 103 റണ്‍ പാര്‍ട്ണര്‍ഷിപ്പിലൂടെ ഇന്ത്യ അനായാസ ജയം നേടി. ശ്രീകാന്ത് 67ഉം ശാസ്ത്രി പുറത്താകാതെ 63ഉം റണ്‍സെടുത്തു. എട്ട് വിക്കറ്റിനായിരുന്നു ഇന്ത്യന്‍ ജയം. 1983ലെ ലോകകപ്പ് ഇന്ത്യ നേടി രണ്ട് വര്‍ഷം പിന്നിട്ടപ്പോഴുള്ള ഫൈനലായിരുന്നു ഇത്.മിയാന്‍ദാദിന്റെ അവസാന ബോള്‍ സിക്സര്‍ഷാര്‍ജയില്‍ നടന്ന 1986ലെ ഓസ്ട്രല്‍- ഏഷ്യാ കപ്പ് അവിസ്മരണീയമാണ്. ശ്രീകാന്തും സുനില്‍ ഗവാസ്കറും ദിലീപ് വെങ്കസര്‍ക്കാറും അര്‍ധ സെഞ്ചുറി നേടിയപ്പോള്‍ ഇന്ത്യ വലിയ ടോട്ടലിലേക്കെന്ന് തോന്നിച്ചു. എന്നാല്‍, മിഡില്‍ ഓര്‍ഡറില്‍ വസീം അക്രം എന്ന ചാട്ടുളിയെ പാകിസ്ഥാന്‍ പ്രയോഗിച്ചു. 42 റണ്‍സിന് മൂന്ന് വിക്കറ്റ് പിഴുത അക്രത്തിന്റെ തീയുണ്ടകളേറ്റ് ഏഴിന് 245 എന്ന സ്കോറില്‍ ഇന്ത്യന്‍ സ്കോര്‍ അവസാനിച്ചു.പാക് ബാറ്റിങ് നിരയിലും വിക്കറ്റുകള്‍ വീണുകൊണ്ടിരുന്നു. എന്നാല്‍, ഒറ്റയാള്‍ പോരാട്ടവുമായി ജാവേദ് മിയാന്‍ദാദ് ഒരറ്റത്തുണ്ടായിരുന്നു. സെഞ്ചുറിയോടെ അവസാന ബോള്‍ വരെ ജയസാധ്യതകള്‍ മാറ്റിമറിക്കാന്‍ മിയാന്‍ ദാദിന് സാധിച്ചു.അവസാന ബോളില്‍ പാകിസ്ഥാന് വേണ്ടത് നാല് റണ്‍. ആകെയുള്ളത് ഒരു വിക്കറ്റ്. ചേതന്‍ ശര്‍മ യോര്‍ക്കര്‍ ലക്ഷ്യമിട്ട് എറിഞ്ഞ ബോള്‍ ലോ ഫുള്‍ ടോസ്സായി മിയാന്‍ദാദിന്റെ ബാറ്റിലേക്ക്. പന്ത് സിക്സര്‍ പറത്തി അദ്ദേഹം ടീമിനെ ജയിപ്പിച്ചു.പില്‍ക്കാലത്തെ ഇന്ത്യ- പാക് മത്സരങ്ങളുടെ മനഃശാസ്ത്രത്തെ അടിമുടി മാറ്റിയ രണ്ട് ഫൈനലുകളായിരുന്നു ഇവ.The post ശ്രീകാന്തിന്റെയും രവി ശാസ്ത്രിയുടെയും മെല്ബണ് മാജിക്, മിയാന്ദാദിന്റെ ലാസ്റ്റ് ബോള് സിക്സർ; ഓര്മകളില് ഇരമ്പല് തീര്ക്കുന്ന ഇന്ത്യ- പാക് ഫൈനലുകള് appeared first on Kairali News | Kairali News Live.