പാകിസ്ഥാനെതിരായ ഫൈനലിന് ഒരുങ്ങുന്ന ഇന്ത്യയ്ക്ക് ആശങ്കയായി രണ്ട് താരങ്ങളുടെ പരുക്ക്. ഇന്ത്യൻ ടീം പ്ലേയിങ് ഇലവനില്‍ രണ്ട് മാറ്റം ഉണ്ടാകാൻ സാധ്യതയുണ്ട്. പേസ് കുന്തമുനയായ ജസ്പ്രീത് ബുമ്രയുണ്ടാകും. ഏഷ്യാ കപ്പില്‍ ഇന്ത്യയുടെ ആറ് വിജയങ്ങളില്‍ നാലെണ്ണവും ഒരേ പ്ലെയിങ് ഇലവനുമായിട്ടായിരുന്നു. ഓള്‍റൗണ്ടര്‍ ശിവം ദുബെയും ആദ്യ ഇലവനിൽ സ്ഥാനം പിടിച്ചേക്കാം. യുവ പേസര്‍മാരായ അര്‍ഷ്ദീപ് സിങിനും ഹര്‍ഷിത് റാണയ്ക്കും കളിച്ച രണ്ട് മത്സരങ്ങളിലും മികച്ച പ്രകടനം കാഴ്ചവയ്ക്കാന്‍ കഴിഞ്ഞിട്ടില്ല. ഇരുവരും പുറത്താകാന്‍ സാധ്യതയുണ്ട്.Read Also: ഏഷ്യാ കപ്പിലെ റണ്‍ പിശുക്ക് ഇന്നുണ്ടാകില്ല; ഫൈനലില്‍ റണ്ണൊഴുകും, പിച്ചിന്റെ ചിത്രങ്ങള്‍ പുറത്ത്ഇന്ത്യയെ അലട്ടുന്ന പ്രധാന പ്രശ്നം സ്റ്റാര്‍ ഓള്‍റൗണ്ടര്‍ ഹാര്‍ദിക് പാണ്ഡ്യയുടെ പരുക്കാണ്. ശ്രീലങ്കയ്ക്കെതിരായ മത്സരത്തില്‍ ഹര്‍ദിക്കിനും ഓപ്പണര്‍ അഭിഷേക് ശര്‍മ്മയ്ക്കും വയറുവേദന അനുഭവപ്പെട്ടിരുന്നു. എന്നാൽ, അഭിഷേക് സുഖമായിരിക്കുന്നുവെന്ന് ബൗളിങ് പരിശീലകന്‍ മോര്‍ണി മോര്‍ക്കല്‍ പറഞ്ഞു. എന്നാൽ, ഹര്‍ദിക്കിൻ്റെ കാര്യം മോർക്കൽ തീർത്തുപറഞ്ഞിട്ടില്ല. ഹാര്‍ദിക് ടീമില്‍ നിന്ന് പുറത്തായാല്‍ അര്‍ഷ്ദീപിനോ ഹര്‍ഷിത് റാണയ്ക്കോ ഇടം ലഭിച്ചേക്കാം.സാധ്യതാ ഇലവന്‍: അഭിഷേക് ശര്‍മ, ശുഭ്മന്‍ ഗില്‍, സൂര്യകുമാര്‍ യാദവ്, തിലക് വര്‍മ, സഞ്ജു സാംസണ്‍, ഹര്‍ദിക് പാണ്ഡ്യ, ശിവം ദുബെ, അക്സര്‍ പട്ടേല്‍, കുല്‍ദീപ് യാദവ്, ജസ്പ്രീത് ബുമ്ര, വരുണ്‍ ചക്രവര്‍ത്തി.The post ഇന്ത്യന് ടീമിന് ആശങ്കയായി രണ്ട് താരങ്ങളുടെ പരുക്ക്; സഞ്ജു ഇടം നേടുമോ, സാധ്യതാ ഇലവന് ഇങ്ങനെ appeared first on Kairali News | Kairali News Live.