കോഴിക്കോട് | ചേവരമ്പലത്ത് പൂട്ടിയിട്ട വീട്ടില്‍ വന്‍ കവര്‍ച്ച. 45 പവന്‍ സ്വര്‍ണമാണ് കവര്‍ന്നത്.ഡോ. ഗായത്രിയുടെ വീട്ടിലാണ് മോഷണം നടന്നത്. തിരുവനന്തപുരത്തുകാരിയായ ഗായത്രി വീടുപൂട്ടി കുടുംബത്തോടൊപ്പം നാട്ടില്‍ പോയതായിരുന്നു.ഇന്ന് പുലര്‍ച്ചെ 1.50ഓടെയായിരുന്നു കവര്‍ച്ച. പ്രതിയുടെ ദൃശ്യങ്ങള്‍ സിസിടിവി ക്യാമറയില്‍ പതിഞ്ഞിട്ടുണ്ട്.