സൗദി അറേബ്യയിലെ വിവിധ പ്രദേശങ്ങളിൽ ഇന്നും മഴ തുടരുമെന്ന് ദേശീയ കാലാവസ്ഥാ കേന്ദ്രം അറിയിച്ചു. ഇടിമിന്നലോടു കൂടിയ ഇടത്തരം മുതൽ കനത്ത മഴ വരെ പ്രതീക്ഷിക്കുന്നതിനാൽ വെള്ളപ്പൊക്കത്തിനും സാധ്യതയുണ്ട്.ശക്തമായ ഇടിമിന്നലോടു കൂടിയ മഴക്ക് സാധ്യതയുള്ള പ്രധാന മേഖല അസീർ ആണ്. ഇവിടെയുണ്ടാകുന്ന കനത്ത മഴ ആലിപ്പഴ വർഷത്തിനും ശക്തമായ കാറ്റിനും കാരണമായേക്കാം.ജിസാൻ, അൽ-ബാഹ, മക്ക മേഖലയിലെ വിവിധ പ്രദേശങ്ങൾ എന്നിവിടങ്ങളിൽ നേരിയതോ ഇടത്തരമോ ആയ മഴയാണ് പ്രതീക്ഷിക്കുന്നത്.കൂടാതെ, ഈ പ്രദേശങ്ങളിലെ ഉയരമുള്ള സ്ഥലങ്ങളിലും കിഴക്കൻ മേഖലകളിലും മൂടൽ മഞ്ഞ് രൂപപ്പെടാൻ സാധ്യതയുണ്ടെന്നും റിപ്പോർട്ടിൽ പറയുന്നു.രാജ്യത്തിൻ്റെ തെക്ക് പടിഞ്ഞാറൻ തീരപ്രദേശങ്ങളിൽ പൊടിപടലങ്ങൾ ഉയർത്തുന്ന ഉപരിതല കാറ്റ് ഉണ്ടാകാനും സാധ്യതയുണ്ട്.റിയാദ്, അൽ-ഖസീം എന്നീ പ്രദേശങ്ങളുടെ വടക്കൻ ഭാഗങ്ങളിലും, കിഴക്കൻ പ്രദേശങ്ങളിലും മഴമേഘങ്ങൾ രൂപപ്പെടാൻ സാധ്യതയുണ്ട്.മഴയും കാറ്റും ശക്തമാകുന്ന സാഹചര്യത്തിൽ ഈ പ്രദേശങ്ങളിൽ ഉള്ളവർ ജാഗ്രത പാലിക്കണമെന്ന് അധികൃതർ അഭ്യർത്ഥിച്ചു.The post മഴ, മൂടൽമഞ്ഞ്; സൗദിയിലെ ഈ പ്രദേശങ്ങളിൽ കാലാവസ്ഥാ മുന്നറിയിപ്പ് appeared first on Arabian Malayali.