തിരുവനന്തപുരം പേട്ടയില്‍ രണ്ട് വയസ്സുകാരിയായ നാടോടി ബാലികയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച സംഭവത്തിൽ പ്രതി കുറ്റക്കാരനെന്ന് കോടതി കണ്ടെത്തി. 45കാരനായ ഹസന്‍കുട്ടിയാണ് പ്രതി. ശിക്ഷ അടുത്ത മാസം മൂന്നിന് വിധിക്കും. തിരുവനന്തപുരം പോക്സോ കോടതിയുടെതാണ് വിധി.പോക്സോ കോടതി ജഡ്ജി എം പി ഷിബു ആണ് ശിക്ഷ വിധിക്കുക. ഹൈദരാബാദ് സ്വദേശികളായ മാതാപിതാക്കളുടെ കുട്ടിയെയാണ് തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചത്. വധശ്രമം, തട്ടിക്കൊണ്ടു പോകല്‍, പോക്സോ നിയമത്തിലെ ബലാത്സംഗം അടക്കമുള്ള കുറ്റങ്ങള്‍ തെളിഞ്ഞു.Read Also: കായംകുളത്ത് നാലര വയസ്സുകാരനെ അമ്മ ചട്ടുകം കൊണ്ട് പൊള്ളിച്ചു; അമ്മ അറസ്റ്റില്‍വര്‍ക്കല ഇടവ സ്വദേശിയാണ് പ്രതി ഹസന്‍കുട്ടി. 2024 ഫെബ്രുവരി 19-ന് തിരുവനന്തപുരം പേട്ടയിലായിരുന്നു അതിക്രമം. ഹൈദരാബാദുകാരായ ദമ്പതികള്‍ക്കൊപ്പം ഉറങ്ങിക്കിടക്കുകയായിരുന്ന കുഞ്ഞിനെ ഹസന്‍കുട്ടി തട്ടിയെടുക്കുകയായിരുന്നു.പീഡനത്തിന് ശേഷം കുട്ടി മരിച്ചെന്ന് കരുതി കുഞ്ഞിനെ കുറ്റിക്കാട്ടില്‍ ഉപേക്ഷിച്ച് രക്ഷപ്പെടുകയായിരുന്നു. സി സി ടി വി കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്.Key Words: Pettah sexual abuse case, hasankuttyThe post പേട്ടയില് നാടോടി ബാലികയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസ്: പ്രതി ഹസന്കുട്ടി കുറ്റക്കാരന് appeared first on Kairali News | Kairali News Live.