‘ചാപ്റ്റര്‍ 2 ഞാനാ മോനേ..’; ലോക ചാപ്റ്റർ 2 ലോഡിങ്, അനൗണ്‍സ്‌മെന്റ് ടീസര്‍ പുറത്ത്… നായകൻ ആ നടൻ തന്നെ

Wait 5 sec.

മലയാള സിനിമയുടെ അഭിമാനമായി മാറിയ ലോക(ചാപ്റ്റർ1: ചന്ദ്ര)യുടെ രണ്ടാം ഭാ​ഗം ലോഡിങ്… ചിത്രത്തിന്റെ പുതിയ അപ്ഡേറ്റ് പുറത്തിറക്കിയിരിക്കുകയാണ് നിർമാതാക്കൾ. ദുല്‍ഖര്‍ സല്‍മാന്റെ വേഫെറര്‍ ഫിലിംസ് നിര്‍മിക്കുന്ന ചിത്രം ഡൊമിനിക് അരുണ്‍ തന്നെ സംവിധാനം ചെയ്യും. ആദ്യഭാഗത്തില്‍ മൈക്കിള്‍ എന്ന ചാത്തനായി എത്തിയ ടൊവിനോ തോമസ് ആണ് രണ്ടാം ഭാഗത്തിലെ നായകൻ. ഇതിന്റെ അനൗണ്‍സ്‌മെന്റ് ടീസര്‍ പുറത്തുവന്നു. ‘വെൻ ലെജൻഡ്സ് ചിൽ’ എന്ന ടാ​ഗ് ലൈനോടെയാണ് മൈക്കിൾ, ചാർലി എന്നീ കഥാപാത്രങ്ങൾ തമ്മിലുള്ള സീക്വെൻസ് പുറത്തുവിട്ടിരിക്കുന്നത്.‘വെന്‍ ലജന്‍ഡ്‌സ് ചില്‍’ എന്ന പേരില്‍, ചാത്തനായ ടൊവിനോയും ആദ്യഭാഗത്തില്‍ ചാര്‍ളി എന്ന ഒടിയനായെത്തിയ ദുല്‍ഖറും തമ്മില്‍ കള്ളുകുടിച്ചിരിക്കുന്ന വീഡിയോയാണ് പുറത്തുവിട്ടത്. ഇരുവരും തമ്മിലുള്ള രസകരമായ സംഭാഷണവും കേള്‍ക്കാം. ‘എന്നെ ഇടയ്‌ക്കൊക്കെ വിളിക്കടോ’ എന്ന് ചാത്തന്‍ ഒടിയനോട് പറയുന്ന സംഭാഷണത്തോടെയാണ് വീഡിയോ തുടങ്ങുന്നത്. എപ്പോഴും വേണമില്ലെന്നും ഒരു അമ്പതോ നൂറോ കൊല്ലം കൂടുമ്പോള്‍ മതിയെന്നും ചാത്തന്‍ പറയുന്നു. കള്ളുകുടിച്ചാല്‍ അറുബോറന്‍ ആയതുകൊണ്ട് വിളിക്കാന്‍ താത്പര്യമില്ലെന്ന് ഒടിയന്റെ മറുപടി. തനിക്ക് 359 സഹോദരങ്ങള്‍ ഉണ്ടെന്ന് ചാത്തന്‍ പറയുന്നുണ്ട്. കള്ളുകുടിച്ചാല്‍ താന്‍ ഫണ്ണാണെന്നും കൂട്ടിച്ചേര്‍ക്കുന്നു.ചാപ്റ്റർ 1 ചന്ദ്രയാണെന്നും രണ്ടും മൂന്നും ചാപ്റ്ററുകൾ യഥാക്രമം മൈക്കിളും ചാർളിയുമായിരിക്കുമെന്നും ഉറപ്പിക്കാം. ചിത്രത്തിലെ നായക- പ്രതിനായക കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നതും ടോവിനോ തന്നെ എന്ന സൂചനയുമുണ്ട്. അവൻ വരും ചാത്തൻമാർ കൊണ്ടുവരും എന്ന് വാചകത്തോടെയാണ് വീഡിയോ അവസാനിക്കുന്നത്. ചാപ്റ്റർ വണ്ണിലേക്ക് ലീഡ് ചെയ്യുന്ന നിരവധി സൂചനകളും അവസാനം പുറത്തുവിട്ട വീഡിയോയിലുണ്ട്.ALSO READ: ഇത്തവണ നറുക്ക് വീണത് സോണി മ്യൂസിക്കിന്; ഇളയരാജയുടെ പാട്ടുകളിലൂടെ ദിവസം എത്രരൂപയുടെ വരുമാനം ഉണ്ടെന്ന് ഹൈക്കോടതിദുൽഖർ സൽമാൻ്റെ വേഫെറർ ഫിലിംസ് നിർമിച്ച ചിത്രം ലോക ചാപ്റ്റർ1: ചന്ദ്ര ഓണം റിലീസായിട്ടാണ് ആ​ഗസ്ത് 28 ന് തീയേറ്ററുകളിലെത്തിയത്. കല്യാണി പ്രിയദർശൻ, നസ്‌ലൻ എന്നിവരാണ് ചിത്രത്തിലെ പ്രധാന വേഷങ്ങൾ ചെയ്തത്. സർവകാല റെക്കോർഡുകളും തകർത്ത് ഇപ്പോഴും പ്രദർശനം തുടരുകയാണ് ചിത്രം. അതിനിടെയാണ് പുതിയ അപ്ഡേറ്റ്.The post ‘ചാപ്റ്റര്‍ 2 ഞാനാ മോനേ..’; ലോക ചാപ്റ്റർ 2 ലോഡിങ്, അനൗണ്‍സ്‌മെന്റ് ടീസര്‍ പുറത്ത്… നായകൻ ആ നടൻ തന്നെ appeared first on Kairali News | Kairali News Live.