കഫിയ്യ ധരിച്ച് പാലസ്തീന്‍ ജനതയ്ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് എസ് എഫ് ഐ പാനലിൽ മത്സരിക്കുന്ന വിദ്യാർഥികൾ. കോഴിക്കോട് കോടഞ്ചേരി ഗവ. കോളേജിലെ വിദ്യാർഥികളാണ് ഇത്തരത്തിൽ ഐക്യദാർഢ്യം പ്രകടിപ്പിച്ചത്. അടുത്ത മാസം ഒമ്പതാം തീയതി നടക്കാന്‍ പോകുന്ന കലാലയ യൂണിയന്‍ തെരഞ്ഞെടുപ്പിന്റെ ഭാഗമായി എസ് എഫ് ഐ പാനലില്‍ മത്സരിക്കുന്ന വിദ്യാര്‍ഥികളുടെ നോമിനേഷന്‍ പ്രക്രിയ പൂര്‍ത്തീകരിച്ചതിന് ശേഷമുള്ള പ്രഖ്യാപനത്തിലാണ് കഫിയ്യ ധരിച്ചത്. ചടങ്ങ് എസ് എഫ് ഐ സംസ്ഥാന കമ്മിറ്റി അംഗം നന്ദന എസ് ഉദ്ഘാടനം ചെയ്തു. ഏരിയ സെക്രട്ടറി അബി ഇ, ഏരിയ ജോയിന്റ് സെക്രട്ടറി അരുണ്‍ എസ് കെ, ഏരിയ സെക്രട്ടറിയേറ്റ് അംഗം മുഹമ്മദ് അര്‍ഷദ്, അജയ് വിശ്വനാഥന്‍, അന്‍സില്‍ ജോണ്‍സ്, അശ്വതി, നവീന്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.Read Also: ‘എൻഎസ്എസ് എടുത്ത നിലപാടിന് സമദൂരവുമായി ബന്ധമില്ല, സമദൂരത്തിലെ സത്യത്തെയാണ് സ്വീകരിച്ചത്’: ജി സുകുമാരൻ നായര്‍News Summary: Students competing in SFI panel wearing keffiyehs to show solidarity with the Palestinian peopleThe post കഫിയ്യ ധരിച്ച് പലസ്തീന് ഐക്യദാര്ഢ്യം; വ്യത്യസ്തമായി കോടഞ്ചേരി ഗവ. കോളേജിലെ എസ് എഫ് ഐ നോമിനേഷൻ പൂർത്തീകരണ പ്രഖ്യാപനം appeared first on Kairali News | Kairali News Live.