ദേശീയ സുരക്ഷാ നിയമം ഉള്‍പ്പെടെ ചുമത്തി ജയിലിലടച്ചത് ബിജെപിയുടെ സ്വേച്ഛാധിപത്യ നടപടി’: സോനം വാങ്ചുക്കിൻ്റെ അറസ്റ്റിനെ അപലപിച്ച് സിപിഐഎം പോളിറ്റ് ബ്യൂറോ

Wait 5 sec.

സോനം വാങ്ചുക്കിൻ്റെ അറസ്റ്റിനെ ശക്തമായി അപലപിച്ച് സിപിഐഎം പോളിറ്റ് ബ്യൂറോ. ദേശീയ സുരക്ഷാ നിയമം ഉള്‍പ്പെടെ ചുമത്തി ജയിലില്‍ അടച്ചത് ബിജെപിയുടെ സ്വേച്ഛാധിപത്യ നടപടിയെന്ന് പോളിറ്റ് ബ്യൂറോ പറഞ്ഞു. നല്‍കിയ വാഗ്ദാനങ്ങള്‍ പാലിക്കുന്നതിന് പകരം ലഡാക്കിലെ ജനങ്ങളുടെ ജനാധിപത്യ അവകാശങ്ങളെ അടിച്ചമര്‍ത്തുന്നത് അംഗീകരിക്കാന്‍ കഴിയില്ല. ലഡാക്ക് ജനതയുടെയും മൗലിക അവകാശങ്ങള്‍, ജനാധിപത്യ സ്വാതന്ത്യം എന്നിവക്ക് മേലുള്ള കടന്നുകയറ്റാമാണ് ബിജെപി സര്‍ക്കാര്‍ നടത്തുന്നതെന്ന് പോളിറ്റ് ബ്യൂറോ പറഞ്ഞു.സോനം വാങ്ചുകിനെ ഉടന്‍ മോചിപ്പിക്കണമെന്ന് സിപിഐഎം പോളിറ്റ് ബ്യൂറോ ആവശ്യപ്പെട്ടു. ജനങ്ങള്‍ക്ക് മേല്‍ ചുമത്തിയ കേസുകള്‍ ഉടന്‍ തന്നെ പിന്‍വലിക്കണം. ലഡാക്ക് ജനങ്ങളുടെ ജനാധിപത്യ അവകാശങ്ങള്‍ സംരക്ഷിക്കണം. ലഡാക്കിനെ ആറാം ഷെഡ്യൂളില്‍ ഉള്‍പ്പെടുത്തണമെന്നും സിപിഐഎം പോളിറ്റ് ബ്യൂറോ ആവശ്യപ്പെട്ടിട്ടുണ്ട്.ALSO READ: ത്രിപുര എൻ ഡി എയിൽ പാളയത്തിൽ പട; തിപ്രമോത വിഭാഗം ബി ജെ പി ഓഫിസുകള്‍ക്ക് തീയിട്ടു, മോദിയുടെ ചിത്രം കത്തിച്ചുഅതേസമയം, അറസ്റ്റ് ചെയ്ത സോനം വാങ്ചുക്കിനെ രാജസ്ഥാനിലെ ജോധ്പൂര്‍ ജയിലിലേക്ക് മാറ്റിയിട്ടുണ്ട്. ഇന്നലെയാണ് വാങ്ചുക്ക് അറസ്റ്റിലായത്. The post ദേശീയ സുരക്ഷാ നിയമം ഉള്‍പ്പെടെ ചുമത്തി ജയിലിലടച്ചത് ബിജെപിയുടെ സ്വേച്ഛാധിപത്യ നടപടി’: സോനം വാങ്ചുക്കിൻ്റെ അറസ്റ്റിനെ അപലപിച്ച് സിപിഐഎം പോളിറ്റ് ബ്യൂറോ appeared first on Kairali News | Kairali News Live.