ഒഡിഷയില്‍ 60,000 കോടി രൂപയുടെ വികസന പദ്ധതികള്‍ ഉദ്ഘാടനം ചെയ്ത് പ്രധാനമന്ത്രി

Wait 5 sec.

ഭുവനേശ്വര്‍ |  അടിസ്ഥാന സൗകര്യ വികസനമാണ് കേന്ദ്ര സര്‍ക്കാര്‍ ലക്ഷ്യമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഒഡിഷയില്‍ 60,000 കോടി രൂപയുടെ വികസന പദ്ധതികള്‍ ഉദ്ഘ്ടാനം ചെയ്ത് സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി. ആശുപത്രികള്‍ റോഡ് റെയില്‍ ഉള്‍പ്പെടെയുള്ള പദ്ധതികള്‍ക്കാണ് തുടക്കം കുറിക്കുക. സ്വദേശിവല്‍ക്കരണമാണ് നമ്മുടെ ലക്ഷ്യം എന്നും  പ്രധാനമന്ത്രി വ്യക്തമാക്കി.വിദ്യാഭ്യാസവും വിവരസാങ്കേതികവിദ്യയും ഒഡീഷയില്‍ വളര്‍ന്നു. ഇതില്‍ സര്‍ക്കാരിന്റെ പ്രയത്‌നം വലുതാണ്. ഗോത്ര വിഭാഗങ്ങള്‍ക്ക് നാല്‍പ്പതിനായിരം വീടുകള്‍ നല്‍കി എന്നും പ്രധാനമന്ത്രി പറഞ്ഞു.ബിഎസ്എന്‍എല്ലിന്റെ തദ്ദേശീയ സാങ്കേതിക വിദ്യ ഉപയോഗിച്ച് നിര്‍മ്മിച്ച 97,500-ലധികം 4ജി മൊബൈല്‍ ടവറുകള്‍ പ്രധാനമന്ത്രി കമ്മീഷന്‍ ചെയ്തു. ഏകദേശം 37,000 കോടി രൂപ ചെലവിലാണ് ഈ ടവറുകള്‍ നിര്‍മ്മിച്ചത്.