ഛത്തീസ്ഗഡില്‍ 13 ലക്ഷം രൂപ ഇനാം പ്രഖ്യാപിച്ച മാവോയിസ്റ്റ് ദമ്പതികള്‍ പിടിയില്‍

Wait 5 sec.

റായ്പുര്‍  | ഛത്തീസ്ഗഡിലെ റായ്പുരില്‍ തലക്ക് 13ലക്ഷം രൂപ ഇനാം പ്രഖ്യാപിച്ച മാവോയിസ്റ്റ് ദമ്പതികള്‍ അറസ്റ്റില്‍. ജഗ്ഗു കുര്‍സം(28), ഭാര്യ കമല കുര്‍സം എന്നിവരാണ് ചങ്കോറഭട്ടയില്‍ നിന്നും പോലീസ് പിടിയിലായത്. സാധാരണക്കാരെ പോലെ വാടക് വീട്ടില്‍ താമസിച്ച് നിര്‍മാണ മേഖലയില്‍ ജോലി ചെയ്തുവരികയായിരുന്നു ദമ്പതികള്‍.റായ്പൂര്‍, ഭിലായ്, ദുര്‍ഗ് എന്നിവിടങ്ങളില്‍ ഇവര്‍ താമസിച്ചതായി പോലീസ് കണ്ടെത്തി. ജഗ്ഗുവിന്റെ തലയ്ക്ക് എട്ട് ലക്ഷം രൂപയും കമലയ്ക്ക് അഞ്ച് ലക്ഷം രൂപയും ഇനാം പ്രഖ്യാപിച്ചിരുന്നതായി പോലീസ് സ്ഥിരീകരിച്ചു.ഇവര്‍ വാടകയ്ക്ക് താമസിച്ചിരുന്ന വീട്ടില്‍ നിന്ന് 10 ഗ്രാം സ്വര്‍ണ ബിസ്‌ക്കറ്റ്, 1.14 ലക്ഷം രൂപ, രണ്ട് ആന്‍ഡ്രോയിഡ് സ്മാര്‍ട്ട്ഫോണുകള്‍, മറ്റ് കുറ്റകരമായ വസ്തുക്കള്‍ എന്നിവ പോലീസ് പിടിച്ചെടുത്തു.ഇവരുടെ കോള്‍ റിക്കാര്‍ഡുകള്‍ ഫോറന്‍സിക് വിദഗ്ധര്‍ പരിശോധിച്ചുവരികയാണ്. മുതിര്‍ന്ന മാവോയിസ്റ്റ് കമാന്‍ഡര്‍മാര്‍ക്കായി മരുന്നുകള്‍, സാധനങ്ങള്‍ തുടങ്ങിയവ ഇരുവരും ശേഖരിച്ചിരുന്നതായി അന്വേഷണ ഉദ്യോഗസ്ഥര്‍ സൂചിപ്പിച്ചു.പതിനൊന്നാമത്തെ വയസിലാണ് ജഗ്ഗു മാവോയിസ്റ്റ് പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചത്. .2014 ലാണ് കമല മാവോയിസ്റ്റ് പ്രസ്ഥാനത്തില്‍ ചേര്‍ന്നത്. പിന്നീട് ഏരിയ കമ്മിറ്റി അംഗമായി (എസിഎം). മാവോയിസ്റ്റ് പ്രവര്‍ത്തനങ്ങള്‍ക്കിടെ പ്രണയത്തിലായ ഇരുവരും പിന്നീട് വിവാഹിതരാവുകയായിരുന്നു.