സഹപ്രവര്‍ത്തകയെ ബലാത്സംഗം ചെയ്ത 35കാരന്‍; അസ്സമില്‍ യുവാവ് അറസ്റ്റില്‍

Wait 5 sec.

സഹപ്രവര്‍ത്തകയെ ബലാത്സംഗം ചെയ്ത കേസില്‍ 35 വയസ്സുള്ള ജീവനക്കാരന്‍ പൊലീസ് അറസ്റ്റില്‍. അസമിലെ കാച്ചാര്‍ ജില്ലാ കമ്മീഷണറുടെ ഓഫീസിലെ ജീവനക്കാരനാണ് അറസ്റ്റിലായത്. സെപ്റ്റംബര്‍ 24ന് വീട്ടിലേക്ക് മടങ്ങുമ്പോള്‍ വനിതാ ജീവനക്കാരിക്ക് സൗമിത്ര നാഥ് എന്നയാള്‍ വാഹനത്തില്‍ ലിഫ്റ്റ് നല്‍കിയിരുന്നു. തുടര്‍ന്ന് യുവതിയുടെ വീട്ടിലെത്തിയപ്പോള്‍ ജീവനക്കാരന്‍ വീടിനുള്ളിലേക്ക് വരാന്‍ ആവശ്യം അറിയിച്ചു.Also Read : ചുണ്ടുകൾ പശ കൊണ്ട് ഒട്ടിച്ചു, കരയാതിരിക്കാൻ വായിൽ കല്ല് തിരുകി കയറ്റി; രാജസ്ഥാനിൽ നവജാതശിശുവിനെ കാട്ടിൽ ഉപേക്ഷിച്ച സംഭവത്തിൽ അമ്മയും മുത്തച്ഛനും പിടിയിൽ എന്നാല്‍ അത് യുവതി സമ്മതിക്കാതായപ്പോള്‍ അയാള്‍ ബലമായി വീടിനകത്ത് കടന്ന് യുവതിയെ ബലാത്സംഗം ചെയ്യുകയായിരുന്നു എന്ന് കാച്ചര്‍ സീനിയര്‍ പൊലീസ് സൂപ്രണ്ട് (എസ്എസ്പി) നുമല്‍ മഹത്ത പറഞ്ഞു. വ്യാഴാഴ്ച യുവതി സില്‍ച്ചാര്‍ സദര്‍ പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയതിനെ തുടര്‍ന്ന് നാഥിനെ അറസ്റ്റ് ചെയ്തു. അയാളെ കോടതിയില്‍ ഹാജരാക്കി ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടുവെന്ന് പൊലീസ് അറിയിച്ചു. ഇരയുടെയും പ്രതിയുടെയും മൊഴികള്‍ രേഖപ്പെടുത്തിയിട്ടുണ്ടെന്നും കൂടുതല്‍ അന്വേഷണം നടന്നുവരികയാണെന്നും പൊലീസ് കൂട്ടിച്ചേര്‍ത്തു.The post സഹപ്രവര്‍ത്തകയെ ബലാത്സംഗം ചെയ്ത 35കാരന്‍; അസ്സമില്‍ യുവാവ് അറസ്റ്റില്‍ appeared first on Kairali News | Kairali News Live.