അണ്ണാൻ ചില്ലറക്കാരനല്ല, ആക്രമണത്തിൽ പരുക്കേറ്റത് അഞ്ചുപേർക്ക്; കണ്ടാൽ അകലം പാലിച്ച് നടക്കണമെന്ന് അധികൃതർ, സംഭവം യു.എസിൽ

Wait 5 sec.

അണ്ണാന്റെ ആക്രമണത്തിൽ അഞ്ചു പേർക്ക് പരുക്ക്. യു.എസിലെ സാൻഫ്രാൻസിസ്കോ ബേ ഏരിയയിലെ ആളുകളെയാണ് അണ്ണാൻ ആക്രമിച്ചത്. ഇതിൽ രണ്ട് പേരുടെ പരുക്ക് ഗുരുതരമായിരുന്നു. ഇതോടെയാണ് അണ്ണാനെ കണ്ടാൽ അകലം പാലിക്കണമെന്ന് അധികൃതർ മുന്നറിയിപ്പ് പുറപ്പെടുവിച്ചത്.തങ്ങൾക്ക് എന്തെങ്കിലും ചെയ്യാൻ കഴിയുന്നതിന് മുന്നേ അണ്ണാൻ മുഖത്തേക്ക് ചാടി വീണ് ആക്രമിക്കുകയായിരുന്നു എന്ന് പരുക്കേറ്റവർ പറയുന്നു. നടക്കാൻ ഇറങ്ങിയ തനിക്ക് നേർക്ക് അണ്ണാൻ നിലത്ത് നിന്ന് ചാടുകയായിരുന്നെന്ന് ലൂകാസ് വാലി സ്വദേശിനി ഇസബെൽ കാംപോയ് പറയുന്നു.എന്നാൽ ഇത്ര നിഷ്കളങ്കരായ അണ്ണാന്മാർ ആക്രമിക്കുമോ എന്നാണ് എല്ലാവരുടെയും ചിന്ത. അവർ സ്വഭാവത്തിൽ പേടിയുള്ള ജീവികളാണ്, ഭീഷണി തോന്നുമ്പോൾ ഓടി മാറുന്നതാണ് പതിവ്. പക്ഷേ, ചില സാഹചര്യങ്ങളിൽ ആക്രമണസ്വഭാവം കാണിക്കാൻ സാധ്യതയുണ്ട്:ALSO READ: 3 പെണ്‍കുട്ടികളെ ക്രൂരമായി പീഡിപ്പിച്ച് കൊലപ്പെടുത്തി, ദൃശ്യങ്ങള്‍ ഇന്‍സ്റ്റഗ്രാമില്‍പങ്കുവെച്ചു; ദാരുണ സംഭവം അര്‍ജന്റീനയില്‍ഭക്ഷണം തേടുമ്പോൾ: മനുഷ്യരുടെ കൈയിൽ നിന്ന് ഭക്ഷണം പിടിക്കാനോ കരുതാനോ ശ്രമിക്കുമ്പോൾ.കുട്ടികളെ സംരക്ഷിക്കുമ്പോൾ: കുഞ്ഞുങ്ങൾക്ക് അപകടം സംഭവിക്കും എന്ന് തോന്നുമ്പോൾ അമ്മ അണ്ണാൻ പ്രതിരോധ നടപടികൾ എടുക്കാം.പിടിച്ചുനിര്‍ത്തുകയോ കോണറിൽ കുടുക്കുകയോ ചെയ്താൽ: രക്ഷപ്പെടാൻ കഴിയാത്ത സ്ഥിതിയിൽ കടിക്കാനോ ആക്രമിക്കാനോ സാധ്യത.അസുഖ ബാധിതരായാൽ (ഉദാ: റേബീസ്): വളരെ അപൂർവ്വം, എന്നാൽ രോഗ ബാധിച്ചാൽ അസാധാരണമായ ആക്രമണ സ്വഭാവം കാണിക്കാം.സാധാരണ സാഹചര്യത്തിൽ അണ്ണാന്മാർ മനുഷ്യരോട് സൗഹൃദപരമാണ്. അകലം പാലിച്ചാൽ സുരക്ഷിതരാണ്.2019ൽ സമാന സംഭവം അലബാമയിൽ റിപ്പോർട്ട് ചെയ്തിരുന്നു. ലഹരിക്ക് അടിമയായിരുന്ന മിക്കി പോൾക്ക് എന്നയാൾ മനുഷ്യർക്ക് നേരെ ആക്രമണം നടത്താൻ അണ്ണാനെ ആ സമയങ്ങളിൽ പരിശീലിപ്പിച്ചിരുന്നു. വീട്ടിൽ വളർത്തിയ അണ്ണാന് സ്ഥിരമായി മെത്താംഫെറ്റാമൈൻ നൽകി അക്രമകാരിയാക്കി മാറ്റുകയായിരുന്നു ഇയാൾ ചെയ്തത്. തന്നെ പിടികൂടാൻ വരുന്നവരെ പ്രതിരോധിക്കാൻ വേണ്ടിയാണത്രെ ഇയാൾ ഇങ്ങനെ ചെയ്തത്. ഇയാളെ വിവിധ കുറ്റങ്ങൾ ചുമത്തി പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.The post അണ്ണാൻ ചില്ലറക്കാരനല്ല, ആക്രമണത്തിൽ പരുക്കേറ്റത് അഞ്ചുപേർക്ക്; കണ്ടാൽ അകലം പാലിച്ച് നടക്കണമെന്ന് അധികൃതർ, സംഭവം യു.എസിൽ appeared first on Kairali News | Kairali News Live.