ബി ജെ പിയിൽ പൊട്ടിത്തെറി; ജില്ലാ അധ്യക്ഷന്മാരുടെയും പ്രഭാരിമാരുടെയും യോഗത്തില്‍ സംസ്ഥാന നേതൃത്വത്തിനെതിരെ രൂക്ഷ വിമര്‍ശനം

Wait 5 sec.

കൊല്ലത്ത് ചേർന്ന ജില്ലാ അധ്യക്ഷന്മാരുടെയും പ്രഭാരിമാരുടെയും യോഗത്തില്‍ ബി ജെ പി സംസ്ഥാന നേതൃത്വത്തിനെതിരെ രൂക്ഷ വിമര്‍ശനം. തദ്ദേശ തെരഞ്ഞെടുപ്പ് ഒരുക്കം അവതാളത്തിലായെന്നാണ് പ്രധാന വിമർശനം. തദ്ദേശ തെരഞ്ഞെടുപ്പ് മുന്നൊരുക്കത്തിന്റെ ഭാഗമായി നടത്തുന്ന ഗൃഹസമ്പര്‍ക്കത്തിന് ലഘുലേഖയോ കളക്ഷന്‍ നടത്താന്‍ കൂപ്പണോയില്ലെന്ന് വിമർശനം ഉയർന്നു.ഈ മാസം 25 നായിരുന്നു ബിജെപിയുടെ ഗൃഹസമ്പര്‍ക്ക പരിപാടികള്‍ തുടങ്ങിയത്. എന്നാല്‍ ഇതുവരെ സമ്പര്‍ക്കത്തിന് വിതരണം ചെയ്യാനുള്ള ലഘുലേഖയോ ഫണ്ട് പിരിവിനുള്ള കൂപ്പണുകളോ വാര്‍ഡുകളില്‍ എത്തിയിട്ടില്ല. മേഖലാ സംഘടനാ സെക്രട്ടറിമാർ രൂക്ഷ വിമര്‍ശനമാണ് നടത്തിയത്.Read Also: ‘വ്യക്തിപരമായ കാരണങ്ങൾ കൊണ്ടല്ല അദ്ദേഹം ആത്മഹത്യ ചെയ്തത്, കുടുംബത്തിന് നീതി കിട്ടണം’: തിരുമല അനിലിൻ്റെ ഭാര്യപാര്‍ട്ടിയുടെ ചരിത്രത്തില്‍ ആദ്യമായാണ് ഇത്തരമൊരു അനുഭവമെന്ന് എറണാകുളം മേഖല സംഘടന സെക്രട്ടറി എല്‍ പദ്മകുമാര്‍ പറഞ്ഞു. സംസ്ഥാന നേതൃത്വം വീഴ്ച പരിശോധിക്കണമെന്ന് കോഴിക്കോട് മേഖല സംഘടനാ സെക്രട്ടറി ജി കാശിനാഥ് ആവശ്യപ്പെട്ടു. ഉത്തര മേഖലയില്‍ എം ടി രമേശും ദക്ഷിണ മേഖലയില്‍ എസ് സുരേഷമാണ് ചുമതലക്കാര്‍.The post ബി ജെ പിയിൽ പൊട്ടിത്തെറി; ജില്ലാ അധ്യക്ഷന്മാരുടെയും പ്രഭാരിമാരുടെയും യോഗത്തില്‍ സംസ്ഥാന നേതൃത്വത്തിനെതിരെ രൂക്ഷ വിമര്‍ശനം appeared first on Kairali News | Kairali News Live.