ചിരിക്കാൻ എല്ലാവർക്കും ഇഷ്ടമാണ്. ചിരിച്ചാൽ ആയുസ്സ് കൂടും എന്നാണ് പറയാറുള്ളത്. എന്നാൽ അത് മാത്രമല്ല, ഒന്ന് കുറയുകയും ചെയ്യും… എന്താണെന്ന് അല്ലെ ? വയർ.. ദിവസവും ആത്മാര്‍ത്ഥമായി ചിരിക്കുന്നത് വയറിലെ കൊഴുപ്പ് കുറയ്ക്കാന്‍ സഹായിക്കുമെന്നും നിരവധി ആരോഗ്യഗുണങ്ങള്‍ നല്‍കുമെന്നും ആണ് പഠനങ്ങൾ പറയുന്നത്. അമേരിക്കന്‍ കോളേജ് ഓഫ് ഹെല്‍ത്ത്കെയര്‍ സയന്‍സസിന്‍റെ ലേഖനത്തിൽ ആണ് ഇത് പറയുന്നത്. ചിരി നിങ്ങളുടെ ആരോഗ്യത്തെ വളരെ നല്ല രീതിയിൽ ആയിരിക്കും സഹായിക്കുക.ചിരി ഒരു ‘മിനി-എയറോബിക്’ വ്യായാമം പോലെയാണ്. ഉറക്കെയുള്ള ചിരികക്കിടയിൽ നെഞ്ച് ഉയരുകയും താഴുകയും വയറിലെ പേശികള്‍ക്ക് കൂടുതല്‍ അധ്വാനം ലഭിക്കുകയും ചെയ്യുന്നു. ഇത് വയറിലെ പേശികളെ മുറുക്കമുള്ളതാക്കാന്‍ സഹായിക്കും. ഗവേഷകർ പറയുന്നത്, ദിവസവും വെറും 15 മിനിറ്റ് ചിരിക്കുന്നത് നിങ്ങളുടെ ഭാരവും ചിരിയുടെ തീവ്രതയും അനുസരിച്ച് 10 മുതല്‍ 40 വരെ കലോറി എരിച്ച് കളയാന്‍ സഹായിക്കും. ഇത് ഒറ്റയടിക്ക് വലിയ മാറ്റം ഉണ്ടാക്കുന്നില്ലെങ്കിലും, ഒരു വര്‍ഷം കൊണ്ട് ഏകദേശം 1.8 കിലോഗ്രാം കുറയ്ക്കാൻ സഹായിക്കും.ALSO READ: വായുടെ ആരോഗ്യവും ഹൃദയത്തിന് വില്ലനാകും; പുതിയ പഠനങ്ങൾ നൽകുന്ന മുന്നറിയിപ്പ് ഇങ്ങനെചിരിക്കുന്നത് ശരീരത്തിലെ കോര്‍ട്ടിസോള്‍ എന്ന സ്ട്രെസ് ഹോര്‍മോണിന്റെ അളവ് കുറയ്ക്കാന്‍ സഹായിക്കുന്നു. കോര്‍ട്ടിസോളിന്റെ ഉയര്‍ന്ന അളവ് ശരീരത്തിലെ ഉപാപചയ പ്രവര്‍ത്തനങ്ങളെ (മെറ്റബോളിസം) മന്ദഗതിയിലാക്കും. കൂടാതെ വയറിന് ചുറ്റും കൊഴുപ്പ് അടിഞ്ഞുകൂടാന്‍ കാരണമാകുകയും ചെയ്യും. എന്നാല്‍, ചിരിയിലൂടെ കോര്‍ട്ടിസോളിന്റെ അളവ് കുറയുമ്പോള്‍, മെറ്റബോളിസം സ്വാഭാവികമായി മെച്ചപ്പെടുകയും കൂടുതല്‍ കലോറി എരിയിച്ച് കളയാന്‍ ശരീരത്തിന് കഴിയുകയും ചെയ്യുന്നു.ചിരിക്ക് ഇനിയും ആരോഗ്യ ഗുണങ്ങൾ ഉണ്ട്…കലോറി എരിച്ച് കളയുന്നു.ശരീരത്തിന്റെ രോഗപ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കുന്നു.പേശികളെ വിശ്രമിക്കാന്‍ സഹായിക്കുന്നു (calm your muscles).മാനസിക പിരിമുറുക്കം കുറയ്ക്കുന്നു.ശാരീരിക വേദനകള്‍ക്ക് ആശ്വാസം നല്‍കുന്നു.രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയ്ക്കുന്നു.ദിവസവും ചിരിക്കുന്നത് ജീവിതത്തില്‍ കൂടുതല്‍ പോസിറ്റീവ് മനോഭാവം വളര്‍ത്താനും അതുവഴി ശരീരഭാരം കുറയ്ക്കാനുള്ള ശ്രമങ്ങളില്‍ ഉറച്ചുനില്‍ക്കാനും സഹായിക്കും.ആരോഗ്യകരമായ ജീവിതത്തിന് ചിരി വളരെ നല്ലതാണ്. മറ്റുള്ളവരെ ചിരിപ്പിക്കാൻ കഴിയുന്നതും വലിയ ഒരു കാര്യമാണ്.The post ഒന്ന് പൊട്ടിചിരിച്ചാൽ മതി, വയർ കുറയാൻ; ചിരിയുടെ അത്ഭുതകരമായ ആരോഗ്യഗുണങ്ങള് അറിയാം appeared first on Kairali News | Kairali News Live.