ജർമ്മൻ ഓട്ടോ ഭീമനായ ബിഎംഡബ്ല്യു തങ്ങ‍ളുടെ വാഹനങ്ങളെ തിരികെവിളിക്കുകയാണ്. സ്റ്റാർട്ടർ മോട്ടോറിലെ തകരാര്‍ കാരണം വാഹനം കത്തുന്നതിനാല്‍ ലോകമെമ്പാടുമായി 3,31,000 വാഹനങ്ങളാണ് കമ്പനി തിരികെ ‍വിളിക്കാൻ ഉദ്ദേശിക്കുന്നത്. 2015 നും 2021 നും ഇടയിൽ നിർമ്മിച്ച വാഹനങ്ങൾക്കാണ് ഇത്തരത്തിലുള്ള കു‍ഴപ്പം കണ്ടെത്തിയിരിക്കുന്നത്.ഇത്തരത്തിലുള്ള വാഹനങ്ങ‍ള്‍ നന്നാക്കുമ്പോള്‍ മുൻകരുതലുകള്‍ സ്വീകരിക്കണമെന്നും കമ്പനി അറിയിച്ചിട്ടുണ്ട്. ബിഎംഡബ്ല്യുവിന്റെ ജനപ്രിയ മോഡലുകളിലുള്‍പ്പെടെ ഇത്തരം പ്രശ്നങ്ങള്‍ കണ്ടെത്തിയിട്ടുണ്ട്. ഘട്ടം ഘട്ടമായിട്ടായിരിക്കും ഇത്തരം പ്രശ്നങ്ങള്‍ ഉള്ള വാഹനങ്ങള്‍ തിരികെ വിളിക്കുക. പാർട്സ് ക്ഷാമം കാരണമാണ് തരികെ വിളിക്കല്‍ ഘട്ടം ഘട്ടമായി നടത്താൻ ഉദ്ദേശിക്കുന്നത്.Also Read: ഏഷ്യാ കപ്പിലെ ഇന്ത്യയുടെ പയ്യൻസ്: മിന്നും പ്രകടത്തിന് അഭിഷേക് ശർമ്മക്ക് കിട്ടിയ കിടിലൻ സമ്മാനം; എസ് യു വിയുടെ വില കേട്ട് ഞെട്ടി സോഷ്യൽ മീഡിയസ്റ്റാർട്ടർ മോട്ടോർ, ബാറ്ററി ഉള്‍പ്പെടെയുള്ള പാര്‍ട്ടുകള്‍ ആവശ്യമെങ്കില്‍ മാറ്റി സ്ഥാപിക്കുമെന്നും. അറ്റകുറ്റപ്പണികൾ സൗജന്യമായിരിക്കുമെന്നും കമ്പനി അറിയിച്ചിട്ടുണ്ട്. മുമ്പും നിര്‍മാണത്തിലെ തകരാറുകള്‍ കാരണം ബിഎംഡബ്ല്യൂ കാറുകള്‍ തിരികെ വിളിച്ചിട്ടുണ്ട്. 1.5 ദശലക്ഷം വാഹനങ്ങൾ മുമ്പ് ബ്രേക്കിങ് സിസ്റ്റത്തിലെ തകരാര്‍ കരാണം കമ്പനി തിരികെ വിളിച്ചിരുന്നു.The post കത്തിയമരുന്നു: ബിഎംഡബ്ല്യൂ കാറുകളെ തിരികെവിളിച്ച് കമ്പനി appeared first on Kairali News | Kairali News Live.