ഒടുവിൽ സമ്മതിക്കേണ്ടി വന്നു; വയനാട് കോൺഗ്രസിൽ ഒരുപാട് പ്രശ്നങ്ങൾ ഉയർന്നുവന്നതിനാലാണ് എൻ ഡി അപ്പച്ചന്റെ രാജിയെന്ന് വി ഡി സതീശൻ

Wait 5 sec.

തുടര്‍ച്ചയായ അ‍ഴിമതി ആരോപണങ്ങളും അഭിപ്രായ ഭിന്നതകളും കാരണം വയനാട് കോൺഗ്രസിൽ ആകെ പ്രശ്നങ്ങളാണെന്നും ഇതിനെ തുടർന്നാണ് എൻ ഡി അപ്പച്ചന് രാജി വയ്‌ക്കേണ്ടി വന്നതെന്നും ഒടുവിൽ വി ഡി സതീശനും സമ്മതിക്കേണ്ടി വന്നിരിക്കുകയാണ്.പല പ്രശ്നങ്ങളും ഉയർന്നുവന്നപ്പോൾ പാർട്ടി ജില്ല അധ്യക്ഷൻ എന്ന നിലയിലാണ് അപ്പച്ചൻ രാജി വച്ചത് എന്ന് മാധ്യമങ്ങളുടെ ചോദ്യങ്ങൾക്കായി വി ഡി സതീശൻ മറുപടി പറഞ്ഞു.ALSO READ: ഗത്യന്തരമില്ലാതെ രാജി ! വയനാട് ഡിസിസി പ്രസിഡന്റ് എന്‍ ഡി അപ്പച്ചന്‍ രാജിവെച്ചുഅതേസമയം ഇത്തരം വിഷയങ്ങൾ സംഘടനാപരമായ കാര്യമാണ് എന്നും വായനാട്ടിലുണ്ടായികൊണ്ടിരിക്കുന്ന വിഷയങ്ങളിൽ പാർട്ടി ആലോചിച്ച് വേണ്ട നടപടി സ്വീകരിക്കും എന്നുപറഞ്ഞ് തടി തപ്പുകയായിരുന്നു വി ഡി സതീശൻ.എന്‍ എം വിജയന്‍റെ ആത്മഹത്യയിലടക്കം ആരോപണങ്ങള്‍ നേരട്ടതിന് പിന്നാലെയാണ് എൻ ഡി അപ്പച്ചന് രാജി വയ്‌ക്കേണ്ടി വന്നത്. അതേസമയം സോണിയാ ഗാന്ധിയും പ്രിയങ്കാ ഗാന്ധിയും വയനാട്ടില്‍ ക‍ഴിഞ്ഞ ദിവസം സന്ദര്‍ശനം നടത്തിയിരുന്നു. ഇരുവരുടേയും സന്ദര്‍ശനത്തിന് പിന്നാലെയാണ് എന്‍ ഡി അപ്പച്ചന്‍ രാജിവെച്ചത്.The post ഒടുവിൽ സമ്മതിക്കേണ്ടി വന്നു; വയനാട് കോൺഗ്രസിൽ ഒരുപാട് പ്രശ്നങ്ങൾ ഉയർന്നുവന്നതിനാലാണ് എൻ ഡി അപ്പച്ചന്റെ രാജിയെന്ന് വി ഡി സതീശൻ appeared first on Kairali News | Kairali News Live.