പത്താം ക്ലാസ്സിൽ 70 ശതമാനത്തിൽ കൂടുതൽ മാർക്കുണ്ടോ? സിബിഎസ്ഇ സിംഗിൾ ഗേൾ ചൈൽഡ് മെറിറ്റ് സ്കോളർഷിപ്പിന് അപേക്ഷിക്കാം

Wait 5 sec.

സിബിഎസ്ഇ സിംഗിൾ ഗേൾ ചൈൽഡ് മെറിറ്റ് സ്കോളർഷിപ്പിന് ഇപ്പോൾ അപേക്ഷിക്കാം. പത്താം ക്ലാസ്സിൽ ഉന്നത വിജയം കരസ്ഥമാക്കിയ ഒറ്റ പെൺകുട്ടിയായ വിദ്യാർഥിക്കാണ് സിംഗിൾ ഗേൾ ചൈൽഡ് മെറിറ്റ് സ്കോളർഷിപ്പിന് അപേക്ഷ സമർപ്പിക്കാൻ സാധിക്കുക.പെൺകുട്ടികളുടെ വിദ്യാഭ്യാസം പ്രോത്സാഹിപ്പിക്കാനായി നടത്തുന്ന സ്കോളർഷിപ്പാണ് ഇത്. സിബിഎസ്ഇ പത്താം ക്ലാസ് പരീക്ഷയിൽ 70 ശതമാനം മാർക്കോ, അല്ലെങ്കിൽ അതിൽ കൂടുതൽ മാർക്ക് കരസ്ഥമാക്കി 11, 12 ക്ലാസുകളിൽ പഠനം തുടരുകയും ചെയ്യുന്നവർക്കാണ് സ്കോളർഷിപ്പിന് അപേക്ഷ സമർപ്പിക്കാൻ സാധിക്കുക.Also read: സി ബി എസ് ഇ 10, 12 ബോർഡ് പരീക്ഷകൾ അടുത്ത വർഷം ഫെബ്രുവരി 17 മുതൽവിശദ വിവരങ്ങൾ, യോഗ്യത, മാനദണ്ഡങ്ങൾ എന്നിവ www.cbse.gov.in എന്ന വെബ്സൈറ്റ് സന്ദർശിച്ചാൽ മതിയാകും. സ്‌കോളർഷിപ്പിന് അപേക്ഷ സമർപ്പിക്കാനുള്ള അവസാന തീയതി 2025 ഒക്ടോബർ 23 വരെയാണ്.Applications are now open for the CBSE Single Girl Child Merit Scholarship. A single girl student who has secured top marks in class 10th can apply for the Single Girl Child Merit Scholarship.The post പത്താം ക്ലാസ്സിൽ 70 ശതമാനത്തിൽ കൂടുതൽ മാർക്കുണ്ടോ? സിബിഎസ്ഇ സിംഗിൾ ഗേൾ ചൈൽഡ് മെറിറ്റ് സ്കോളർഷിപ്പിന് അപേക്ഷിക്കാം appeared first on Kairali News | Kairali News Live.