മഴ മുന്നറിയിപ്പിൽ മാറ്റം; കേരളത്തിൽ ഈ ജില്ലകളിൽ കൂടി കനത്ത മഴ ഉണ്ടാകാൻ സാധ്യത

Wait 5 sec.

സംസ്ഥാനത്ത് പുതുക്കിയ മഴ ജാഗ്രത നിദേശങ്ങൾ പുറപ്പെടുവിപ്പിച്ച് കേന്ദ്ര കാലാവസ്ഥ വകുപ്പ്. കഴിഞ്ഞ ദിവസങ്ങളിലായി കേരളത്തിൽ വീണ്ടും കനത്ത മഴ ലഭിച്ചിരുന്നു. ഈ നില തുടരുമെന്നാണ് കാലാവസ്ഥ വകുപ്പ് അറിയിക്കുന്നത്. പുതുക്കിയ നിർദേശമനുസരിച്ച് സംസ്ഥാനത്ത് 9 ജില്ലകളിൽ മഴ മുന്നറിയിപ്പ് കാലാവസ്ഥ വകുപ്പ് പുറപ്പെടുവിപ്പിച്ചിട്ടുണ്ട്.മുന്നറിയിപ്പ് പ്രകാരം പത്തനംതിട്ട ഇടുക്കി ജില്ലകളിൽ ഓറഞ്ച് അലർട്ട് ആണ് പ്രഖ്യാപിച്ചിട്ടുള്ളത്. അതോടൊപ്പം തൃശ്ശൂർ പാലക്കാട് ജില്ലകളിൽ യെല്ലോ അലർട്ടും പുതുതായി പ്രഖ്യാപിച്ചു. എറണാകുളം കോട്ടയം ആലപ്പുഴ കൊല്ലം തിരുവനന്തപുരം ജില്ലകളിൽ യെല്ലോ അലർട്ട് നിലവിൽ തുടരുകയാണ്.ALSO READ: അടുത്ത 3 മണിക്കൂറിൽ ഈ ജില്ലകളിൽ ഇടിമിന്നലോട് കൂടിയ മഴയും ഒപ്പം കാറ്റുമെത്തും; സൂക്ഷിക്കണേ…അതേസമയം മഴയോടൊപ്പം ശക്തമായ കാറ്റും ഉണ്ടാകുമെന്ന് കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നൽകുന്നുണ്ട്. സംസ്ഥാനത്ത് ഒറ്റപ്പെട്ടയിടങ്ങളിൽ ഇന്ന് മുതൽ സെപ്റ്റംബർ 27 വരെ മണിക്കൂറിൽ 30 മുതൽ 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിന് സാധ്യതയുണ്ടെന്നും ആളുകൾ ജാഗ്രത പുലർത്തണമെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിക്കുന്നു.The post മഴ മുന്നറിയിപ്പിൽ മാറ്റം; കേരളത്തിൽ ഈ ജില്ലകളിൽ കൂടി കനത്ത മഴ ഉണ്ടാകാൻ സാധ്യത appeared first on Kairali News | Kairali News Live.