തിരുവോണം ബമ്പർ വില്പന റെക്കോർഡിലേക്ക്; നറുക്കെടുപ്പിന് രണ്ട് നാൾ

Wait 5 sec.

ഓണം ബമ്പർ ടിക്കറ്റ് റെക്കോർഡ് വിൽപ്പനയാണ് നടക്കുന്നത്. ഇതുവരെ ഏതാണ്ട് 75 ലക്ഷം ടിക്കറ്റുകളാണ് വിറ്റഴിച്ചത്. നറുക്കെടുപ്പിന് ഇനി മണിക്കൂറുകൾ മാത്രമാണ് ബാക്കി നിൽക്കുന്നത്. ഇതര സംസ്ഥാനത്ത് നിന്ന് ഉൾപ്പെടെ ഉള്ള ആളുകൾ ഓണം ബമ്പർ എടുത്തിട്ടുണ്ട്. ശനിയാഴ്ച ഉച്ചയ്ക്ക് രണ്ട് മണിക്കാണ് ഓണം ബമ്പർ ടിക്കറ്റ് നറുക്കെടുപ്പ് നടക്കുന്നത്. 25 കോടി രൂപയാണ് ഒന്നാം സമ്മാനം. അഞ്ഞൂറ് രൂപയാണ് ടിക്കറ്റിന്റെ വില. പാലക്കാട് ജില്ലയിലാണ് ഏറ്റവും കൂടുതൽ ടിക്കറ്റുകൾ വിറ്റിരിക്കുന്നത് എന്നാണ് വിവരം.Also read: ഇന്നത്തെ കോടിശ്വരൻ ആര്? കാരുണ്യ പ്ലസ്.കെ.എൻ.591 ലോട്ടറി ഫലം പുറത്ത്ടിക്കറ്റിന്റെ രണ്ടാം സമ്മാനമായി ഒരു കോടി രൂപ വീതം 20 പേർക്കാണ് ലഭിക്കുക. മൂന്നാം സമ്മാനമായി 50 ലക്ഷം വീതം 20 പേര്‍ക്കും നാലാം സമ്മാനമായി അഞ്ചുലക്ഷം വീതവും ലഭിക്കും. 10 പരമ്പരകള്‍ക്കും അഞ്ചാം സമ്മാനമായി രണ്ടു ലക്ഷം വീതം 10 പരമ്പരകള്‍ക്കും നൽകും. കൂടാതെ 5000, 2000, 1000, 500 രൂപയുടെ നിരവധി സമ്മാനങ്ങളും നറുക്കെടുപ്പിലൂടെ ലഭിക്കും.The post തിരുവോണം ബമ്പർ വില്പന റെക്കോർഡിലേക്ക്; നറുക്കെടുപ്പിന് രണ്ട് നാൾ appeared first on Kairali News | Kairali News Live.