ഡി രാജ സിപിഐ ജനറല്‍ സെക്രട്ടറിയായി തുടരും

Wait 5 sec.

ന്യൂഡല്‍ഹി |  സിപിഐ ജനറല്‍ സെക്രട്ടറിയായി ഡി രാജ തുടരും.ദേശീയ കൗണ്‍സിലിന്റേതാണ് തീരുമാനം. സെക്രട്ടേറിയേറ്റ് അംഗങ്ങളില്‍ ഡി രാജക്ക് മാത്രമാണ് പ്രായപരിധിയില്‍ ഇളവ് നല്‍കിയത്.പ്രായപരിധി കണക്കിലെടുക്കാതെ രാജയെ കൗണ്‍സിലില്‍ ഉള്‍പ്പെടുത്തിയതിനെതിരെ കേരള ഘടകങ്ങള്‍ അടക്കം ശക്തമായ എതിര്‍പ്പുയര്‍ത്തിയിരുന്നു. പ്രതിനിധികളുടെ ആവശ്യപ്രകാരം എതിര്‍പ്പ് മിനിട്സില്‍ രേഖപ്പെടുത്തിയിട്ടുണ്ട്. കേരളം, തമിഴ്‌നാട്, ആന്ധ്ര, ഡല്‍ഹി ഘടകങ്ങള്‍ ആണ് എതിര്‍പ്പ് രേഖപ്പെടുത്തിയത്.പ്രായപരിധി 75 എന്ന നിബന്ധന കര്‍ശനമാക്കണമെന്നു കേരള ഘടകം പൊതുചര്‍ച്ചയില്‍ നിലപാട് എടുത്തു. മൂന്നര മണിക്കൂറിലേറെ നീണ്ട നിര്‍വാഹക സമിതിയിലാണ് എതിര്‍പ്പുയര്‍ത്തിയ ഘടകങ്ങള്‍ സമരസപ്പെട്ടത്.2007, 2013 വര്‍ഷങ്ങളില്‍ രാജ്യസഭയിലെത്തിയ രാജ 1994 മുതല്‍ ദേശീയ എക്‌സിക്യൂട്ടീവ് അംഗമാണ്.ബിനോയ് വിശ്വം, കെ പ്രകാശ് ബാബു, പി സന്തോഷ് കുമാര്‍, കെ പി രാജേന്ദ്രന്‍, പി പി സുനീര്‍, കെ രാജന്‍, പി പ്രസാദ്, ജെ ചിഞ്ചുറാണി, ചിറ്റയം ഗോപകുമാര്‍, ജി ആര്‍ അനില്‍, രാജാജി മാത്യൂസ്, പി വസന്തം, ഗോവിന്ദന്‍ പള്ളിക്കാപ്പില്‍, ടി ജെ ആഞ്ചലോസ് എന്നിവരാണ് കേരളത്തില്‍നിന്നുള്ള ദേശീയ കൗണ്‍സില്‍ അംഗങ്ങള്‍