ബിജെപി കൗൺസിലർ തിരുമല അനിലിന്റെ മരണത്തിൽ കൂടുതൽ പേരുടെ മൊഴി രേഖപ്പെടുത്താൻ അന്വേഷണ സംഘം. ജില്ലാ ഫാം ടൂർ കോപറേറ്റിവ് സൊസൈറ്റിയുടെ ഭാരവാഹികൾ, നിക്ഷേപകർ, അനിലിന്‍റെ സഹപ്രവർത്തകർ, ബിജെപി നേതാക്കൾ എന്നിവരുടെ മൊഴികളാണ് ഇനി രേഖപ്പെടുത്താനുള്ളത്. ഒപ്പം സഹകരണ വകുപ്പിൽ നിന്ന് ഓഡിറ്റ് റിപ്പോർട്ടും അന്വേഷണ റിപ്പോർട്ടും പരിശോധിച്ചുവരികയാണ്. ശേഷമാണ് സാമ്പത്തിക ബാധ്യത സംബന്ധിച്ച അന്വേഷണം ആരംഭിക്കുക. ഇതിന് മുൻപ് എല്ലാ മൊഴികളും രേഖപ്പെടുത്തുകയാണ് അന്വേഷണ സംഘത്തിന്റെ നീക്കം. അനിലിന്റെ കുടുംബാംഗങ്ങളുടെ മൊഴി രേഖപ്പെടുത്തിയിരുന്നു. ALSO READ: ‘തിരുമല അനിലിൻ്റേത് ബിജെപി നേതൃത്വം കാരണമുള്ള ആദ്യത്തെ ആത്മഹത്യയല്ല, ആദ്യത്തെ ഇര 10 ലക്ഷം വാടക നൽകാത്തതിൻ്റെ പേരിൽ ആത്മഹത്യ ചെയ്ത സൗണ്ട് കുഞ്ഞുമോൻ’; ബിജെപി നേതൃത്വത്തിനെതിരെ വെളിപ്പെടുത്തലുമായി സന്ദീപ് ജി. വാര്യർഅനിലിന്റെ മരണം വ്യക്തിപരമായ കാരണങ്ങൾ കൊണ്ടല്ല, സൊസൈറ്റിയിലെ സാമ്പത്തിക പ്രതിസന്ധിയും മാനസിക സമ്മർദവുമാണ് കാരണമെന്നായിരുന്നു ഭാര്യ ആശയുടെ പ്രതികരണം. ആവശ്യമെങ്കിൽ വീണ്ടും കുടുംബാംഗങ്ങളുടെ മൊഴിയെടുക്കുമെന്നും കന്റോൻമെന്റ് എസിപി അറിയിച്ചിരുന്നു.The post തിരുമല അനിലിന്റെ മരണം: ബിജെപി നേതാക്കളുടേതടക്കം കൂടുതൽ പേരുടെ മൊഴി രേഖപ്പെടുത്താനൊരുങ്ങി അന്വേഷണ സംഘം appeared first on Kairali News | Kairali News Live.