സംസ്ഥാന സർക്കാരും പൊതുജനങ്ങളും തമ്മിലുള്ള വിനിമയങ്ങൾ കൂടുതൽ സുതാര്യവും ജനകീയവുമാക്കുന്നതിനുള്ള സി എം വിത്ത് മി പദ്ധതിക്ക് തുടക്കം കുറിച്ച വിവരം സാമൂഹിക മാധ്യമത്തിലൂടെ മുഖ്യമന്ത്രി പിണറായി വിജയൻ പങ്കുവെച്ചു. ജനങ്ങളുടെ പ്രശ്‌നങ്ങൾക്കുമേൽ സമയബന്ധിതമായി നടപടിയെടുക്കുന്ന, എടുത്ത നടപടി നിശ്ചിത സമയത്തിനുള്ളിൽ ജനങ്ങളെ അറിയിക്കുന്ന ഇത്തരമൊരു സംവിധാനം രാജ്യത്ത് തന്നെ ആദ്യമാണെന്നും അദ്ദേഹം ഫേസ്ബുക്ക് കുറിപ്പിൽ പറഞ്ഞു.ഓരോ പൗരന്റേയും ജീവിതക്ഷേമം ഉറപ്പാക്കിക്കൊണ്ടുവേണം പൊതുവായ വികസനം എന്ന എൽഡിഎഫ് സർക്കാരിന്റെ ജനകീയ സമീപനത്തിന്റെ ദൃഷ്ടാന്തമാണ് സി എം വിത്ത് മി എന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.Also Read: രാജ്യത്തിന് തന്നെ മാതൃക: കേരളത്തിന്റെ ഹരിതകർമസേനയെ അഭിനന്ദിച്ച് കേന്ദ്രമന്ത്രിഫേസ്ബുക്ക് പോസ്റ്റ് പൂർണരൂപംസംസ്ഥാന സർക്കാരും പൊതുജനങ്ങളും തമ്മിലുള്ള വിനിമയങ്ങൾ കൂടുതൽ സുതാര്യവും ജനകീയവുമാക്കുന്നതിനുള്ള പുതിയ ഇടപെടലായ ‘സി എം വിത്ത് മി’, അഥവാ, ‘മുഖ്യമന്ത്രി എന്നോടൊപ്പം’ പദ്ധതിയ്ക്ക് തുടക്കം കുറിച്ചു. ജനാധിപത്യ വ്യവസ്ഥയിൽ ഭരണസംവിധാനത്തിന്റെ പരമമായ ഉത്തരവാദിത്വം ജനങ്ങളോടാണ് എന്ന തത്വത്തെ കൂടുതൽ ഊട്ടിയുറപ്പിക്കുന്നതിനായുള്ള ഒരു സിറ്റിസൺ കണക്റ്റ് സെന്ററാണ് ഈ പദ്ധതി. ജനങ്ങളുടെ പ്രശ്‌നങ്ങൾക്കുമേൽ സമയബന്ധിതമായി നടപടിയെടുക്കുന്ന, എടുത്ത നടപടി നിശ്ചിത സമയത്തിനുള്ളിൽ ജനങ്ങളെ അറിയിക്കുന്ന ഇത്തരമൊരു സംവിധാനം രാജ്യത്ത് തന്നെ ആദ്യമാണ്.ഓരോ പൗരന്റേയും ജീവിതക്ഷേമം ഉറപ്പാക്കിക്കൊണ്ടുവേണം പൊതുവായ വികസനം എന്ന എൽഡിഎഫ് സർക്കാരിന്റെ ജനകീയ സമീപനത്തിന്റെ ദൃഷ്ടാന്തമാണ് സി എം വിത്ത് മി. കേരളത്തിന്റെ ഭാവി രൂപപ്പെടുത്തുന്നതിലെ സജീവ പങ്കാളികളായി ജനങ്ങളെ മാറ്റിത്തീർക്കുന്ന പങ്കാളിത്ത വികസന മാതൃകയുടെ ഉന്നത രൂപം കൂടിയാണ് ഈ ഇടപെടൽ.ട്രോൾ ഫ്രീ നമ്പർ : 1800 425 6789The post ‘ഓരോ പൗരന്റേയും ജീവിതക്ഷേമം ഉറപ്പാക്കിക്കൊണ്ടുവേണം പൊതുവായ വികസനം’: മുഖ്യമന്ത്രി പിണറായി വിജയൻ appeared first on Kairali News | Kairali News Live.