മലയാളം 98.6 എഫ് എമ്മിന്റെ കുട്ടി മലയാളം എന്ന പരിപാടിയിൽ മലയാളത്തിന്റെ വാർത്താ മുറിയിലെ പ്രിയങ്കരരായ ശരത് ചന്ദ്രനും എം വി നികേഷ് കുമാറും ന്യൂസ് റൂമിലെ ജീവിതം എന്താണെന്ന് വിശദീകരിക്കുകയുണ്ടായി.ഫുൾ ടൈം നിങ്ങ‍ളെയാണ് ടിവി തുറന്നാൽ കാണാൻ സാധിക്കുക. നിങ്ങൾ ഏത് സമയത്താണ് റെസ്റ്റ് എടുക്കുന്നത് എന്ന ചോദ്യത്തനാണ് ന്യൂസ് റൂം ജീവിതത്തെ പറ്റി ശരത് ചന്ദ്രനും എം വി നികേഷ് കുമാറും റേഡിയോ പരിപാടിയിൽ സംസാരിച്ചത്.“പശുവിനെ പോറ്റുന്നവരുണ്ട്. പശുവിനെ പോറ്റുന്നവര്, അവർക്ക് ഒരു രണ്ടു മൂന്ന് മണിക്കൂറിൽ കൂടുതൽ വീട് വിട്ട് പുറത്തു പോകാൻ കഴിയില്ല. വീടിന്റെ ആംബിയൻസ് വിട്ട് പുറത്തുപോകാൻ കഴിയില്ല. എന്ന് പറയുന്നതുപോലെയാണ് ഒരു ന്യൂസ് ചാനലിലെ ന്യൂസ് റൂം എന്ന് പറയുന്നത്. നിങ്ങൾക്ക് അത്യാവശ്യം ഒരു ഇന്റർവ്യൂ എടുക്കണമെങ്കിൽ പുറത്തു പോയി ഇന്റർവ്യൂ എടുക്കാം. എന്നാൽ നിങ്ങൾക്ക് ഇതുപോലെ രണ്ടു ദിവസം താമസിച്ചു വന്നാൽ മതി എന്നാണെങ്കിൽ അവിടെ അത് പൂട്ടിയിട്ടുണ്ടാകും. ന്യൂസ് റൂം അത്ര വൈബ്രന്റ് ആണ്.Also Read: ഗസ്റ്റുകളെ വേദനിപ്പിക്കാത്ത രീതിയിലെങ്ങെനെയാണ് ചോദ്യങ്ങള്‍ ചോദിക്കുന്നതെന്ന് ശരത് ചന്ദ്രനോട് ആര്‍ ജെ രതീഷ്: രസകരമായ മറുപടിയുംറീട്ടെയിൽ ഷോപ്പിലെ കൗണ്ടറിൽ ഇരിക്കുന്ന ഒരാളെ പോലെയാണ് ന്യൂസ് ചാനലിലെ ഒരു എഡിറ്റർ പൊസിഷനിൽ ഇരിക്കുന്ന ഒരാൾ. അതിനകത്ത് നടക്കുന്ന എല്ലാ കാര്യങ്ങളും അയാളെ സംബന്ധിച്ചിടത്തോളം പൂർണമായും അറിഞ്ഞിരിക്കണം. ഒരു ചലനം പോലും അയാൾ പിന്നെ ഇഗ്നോർ ചെയ്തു കഴിഞ്ഞു കഴിഞ്ഞാൽ അത് തിരിച്ചടിക്കുമെന്നാണ് ന്യൂസ് റൂം ജീവിതത്തെ പറ്റി എം വി നികേഷ് കുമാർ പറഞ്ഞത്.രാവിലെ തുടങ്ങും രാത്രി വരെ റങ്ങുന്ന ഒരു സമയം ഒഴിച്ച് ബാക്കി സമയം എല്ലാം നമ്മൾ ഓൺലൈൻ ആയിട്ടും ഓഫ് ലൈൻ ആയിട്ടും ഇതിന്റെ പുറകെ നമ്മൾ ഇങ്ങനെ നിൽക്കും എന്നും വരുന്ന പുതിയ വാർത്തകൾ എന്താണ്? എന്ന് നമ്മ‍ൾ എപ്പോ‍ഴും അന്വേഷിച്ചുകൊണ്ടിരിക്കും എന്നാണ് ശരത് ചന്ദ്രൻ ചോദ്യത്തിന് മറുപടിയായി പറഞ്ഞത്.Also Read: ഡിജിറ്റൽ മാധ്യമത്തിന്റെ സാധ്യത അപാരമാണ്; ഭരണാധികാരികൾ പോലും ഭയക്കുന്ന രീതിയിലേക്ക് ഓൺലൈൻ മാധ്യമങ്ങൾ വന്നിരിക്കുന്നു എം വി നികേഷ് കുമാർ‘സോഷ്യൽ മീഡിയയിൽ വരുന്ന പുതിയ ട്രെൻഡിങ് ആയിട്ടുള്ള കാര്യങ്ങൾ എന്താണ്, സോഷ്യൽ മീഡിയയിൽ ഡെവലപ്പ് ചെയ്യുന്ന ചർച്ചകൾ എന്താണ്, ഇതെല്ലാം നമ്മൾ ഇങ്ങനെ വാച്ച് ചെയ്തുകൊണ്ടിരിക്കും. നമ്മുടെ ടീമുമായി നമ്മൾ ഇങ്ങനെ ഇന്ററാക്ട് ചെയ്തുകൊണ്ടിരിക്കും. ഇപ്പോ ഞാൻ ഓഫീസിന് പുറത്തായതുകൊണ്ട്, ഓഫീസിൽ ആകുമ്പോൾ നമുക്കിത് നേരിട്ട് തന്നെ, അതാണ് ഞാൻ പറഞ്ഞത്, ഓൺലൈൻ ആയിട്ടും ഓഫ് ലൈനിലും നമ്മൾ ഇതിങ്ങനെ ഫുൾ എൻഗേജ്ഡ് ആയിരിക്കും. സുനാമി ഉണ്ടായ കാലത്തൊക്കെ നമ്മൾ രാപകൽ ജോലി ചെയ്തിട്ടുണ്ട്. മുംബൈ ഭീകരാക്രമണം വരുമ്പോൾ രാപകൽ ജോലി ചെയ്തിട്ടുണ്ട്. അതുപോലെതന്നെ ഇപ്പോ മുണ്ടക്കയം ഉരുൾപൊട്ടൽ ദുരന്തം, ഞാൻ ചില ഉദാഹരണങ്ങൾ, പറഞ്ഞതാണ്. നമുക്ക് അതിനകത്ത് രാവും പകലും വ്യത്യാസമില്ല. എത്രയോ മണിക്കൂറുകൾ നമ്മൾ 12, 14 മണിക്കൂറും ഒക്കെ ജോലി ചെയ്ത അനുഭവങ്ങളൊക്കെയുണ്ട്, കുറച്ചുറങ്ങുക, വീണ്ടും വന്ന് ഇതിലേക്ക് ഇറങ്ങുക” ന്യൂസ് റൂം ജീവിതത്തെ പറ്റി ശരത് ചന്ദ്രൻ പറഞ്ഞു.അപ്പോ‍ൾ ഫാമിലിയുടെ പരാതി ഉണ്ടാകില്ലെ എന്നുള്ള ആർ ജെയുടെ ചോദ്യത്തിന് ചിരിച്ചുകൊണ്ട് അവർക്ക് മനസ്സിലാകുന്ന നിലയായി ഇപ്പോൾ കാര്യങ്ങൾ എന്നും ശരത് ചന്ദ്രൻ പറഞ്ഞു.The post ന്യൂസ് ചാനലിലെ ഒരു എഡിറ്റർ റീട്ടെയിൽ ഷോപ്പിലെ കൗണ്ടറിൽ ഇരിക്കുന്ന ഒരാളെ പോലെയാണ്: ന്യൂസ് റൂമിനെ പറ്റി ശരത് ചന്ദ്രനും എം വി നികേഷ് കുമാറും appeared first on Kairali News | Kairali News Live.