പത്ത് ലക്ഷം സീറ്റുകളുമായി വമ്പൻ ഓഫർ പ്രഖ്യാപിച്ച് എയർ അറേബ്യ; ടിക്കറ്റ് നിരക്ക് 183 റിയാൽ മുതൽ

Wait 5 sec.

മിഡിൽ ഈസ്റ്റിലെയും വടക്കേ ആഫ്രിക്കയിലെയും ഏറ്റവും വലതും ആദ്യത്തേതുമായ കുറഞ്ഞ നിരക്കിലുള്ള വിമാനക്കമ്പനിയായ എയർ അറേബ്യ, തങ്ങളുടെ ഉപഭോതാക്കൾക്കായി “ബിഗ് ട്രാവൽ ഓഫർ” പ്രഖ്യാപിച്ചു.ഈ ഓഫറിലൂടെ, 183 റിയാൽ മുതൽ ആരംഭിക്കുന്ന നിരക്കിൽ കമ്പനി സർവീസ് നടത്തുന്ന സെക്ടറുകളിലേക്ക് ഒരു ദശലക്ഷം സീറ്റുകൾ ലഭ്യമാക്കും.ബുക്കിംഗ് ഇന്ന്, സെപ്റ്റംബർ 29 ന് ആരംഭിച്ച് 2025 ഒക്ടോബർ 12 വരെ നീളും. ഉപഭോക്താക്കൾക്ക് 2026 ഫെബ്രുവരി 17 മുതൽ ഒക്ടോബർ 24 വരെയുള്ള കാലയളവിൽ ഇഷ്ടപ്പെട്ട സ്ഥലങ്ങളിലേക്ക് യാത്ര ചെയ്യാം.ഇന്ത്യ, വടക്കേ ആഫ്രിക്ക, യൂറോപ്പ്, ഗൾഫ് രാജ്യങ്ങൾ എന്നിവിടങ്ങളിലേക്കുള്ള ആകർഷകമായ ലക്ഷ്യസ്ഥാനങ്ങൾ ഈ ഓഫറിൽ ഉൾപ്പെടുന്നു.കൂടാതെ റിയാദ്, ജിദ്ദ, ദമ്മാം, മദീന, തബൂക്ക്, തായിഫ്, അൽ-ജൗഫ്, ജിസാൻ, അൽ-ഖാസിം, അബഹ, ഹായിൽ എന്നിവിടങ്ങളിൽ നിന്ന് കെയ്‌റോ, അലക്സാൻഡ്രിയ, ഷാർജ എന്നിവിടങ്ങളിലേക്ക് നേരിട്ടുള്ള വിമാനങ്ങളും ലഭ്യമാണ്.കുടുംബാംഗങ്ങളെ സന്ദർശിക്കാനോ, പുതിയ സാഹസിക യാത്രകൾക്ക് പോകാനോ, വ്യത്യസ്ത സംസ്കാരങ്ങൾ കണ്ടെത്താനോ ആഗ്രഹിക്കുന്നവർക്ക് ടിക്കറ്റ് ബുക്ക് ചെയ്യാൻ ഇത് അനുയോജ്യമായ സമയമാണ്.എയർ അറേബ്യക്ക് 83 എയർബസ് A320, A321 വിമാനങ്ങളാണുള്ളത്. ലോകത്ത് ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെടുന്നതും അത്യാധുനികവുമായ ഒറ്റ ഇടനാഴി വിമാനങ്ങളാണിവ. മറ്റ് ഇക്കണോമി ക്ലാസ് ക്യാബിനുകളെ അപേക്ഷിച്ച് കൂടുതൽ ഇരിപ്പിട സൗകര്യവും വിശാലമായ സ്ഥലവും എയർ അറേബ്യയുടെ ക്യാബിനുകൾ നൽകുന്നു.യാത്രക്കാർക്ക് സ്വന്തം ഉപകരണങ്ങളിൽ സിനിമകളും വിനോദ പരിപാടികളും കാണാൻ കഴിയുന്ന “സ്‌കൈടൈം” എന്ന സൗജന്യ ഇൻ-ഫ്ലൈറ്റ് സ്ട്രീമിംഗ് സേവനവും വിമാനത്തിൽ ലഭ്യമാണ്. കൂടാതെ, ന്യായമായ വിലയിൽ വൈവിധ്യമാർന്ന വിഭവങ്ങളും ലഘുഭക്ഷണങ്ങളും “സ്‌കൈകഫേ” മെനുവിലൂടെ ആസ്വദിക്കാനാകും.ഈ ഓഫറിന്റെ കൂടുതൽ വിവരങ്ങൾ അറിയുന്നതിനും ബുക്കിംഗ് നടത്തുന്നതിനും ഉപഭോക്താക്കൾക്ക് എയർ അറേബ്യയുടെ ഔദ്യോഗിക വെബ്സൈറ്റ് സന്ദർശിക്കാവുന്നതാണ്.The post പത്ത് ലക്ഷം സീറ്റുകളുമായി വമ്പൻ ഓഫർ പ്രഖ്യാപിച്ച് എയർ അറേബ്യ; ടിക്കറ്റ് നിരക്ക് 183 റിയാൽ മുതൽ appeared first on Arabian Malayali.