ആഡംബര വാഹനങ്ങൾ അടക്കമുള്ളവ പുറംരാജ്യങ്ങളിൽ നിന്നോ സംസ്ഥാനങ്ങളിൽ നിന്നോ കുറഞ്ഞ വിലക്ക് സ്വന്തമാക്കാൻ കാത്തിരുന്നവർ ‘ഓപ്പറേഷൻ നംഖൂർ’ വാർത്തകൾ കണ്ട് ഞെട്ടിയിട്ടുണ്ടാകും. ഇങ്ങനെ പുറത്തു നിന്നും ഉപയോഗിച്ച കാറുകൾ വാങ്ങുമ്പോൾ ശ്രദ്ധിച്ചില്ലെങ്കിൽ വാഹനത്തിന് മാത്രമല്ല, നമുക്കും പലരീതിയിൽ പണികിട്ടാം. തട്ടിപ്പിനെ പറ്റി യാതൊരു അറിവും ഇല്ലെങ്കിലും പലതരം കുരുക്കുകൾ തേടി വരാതിരിക്കാൻ വാഹനങ്ങൾ വാങ്ങുമ്പോൾ എന്തൊക്കെ ശ്രദ്ധിക്കണം എന്ന് അറിഞ്ഞിരിക്കേണ്ടതുണ്ട്.വാഹനത്തിന്‍റെ ആർസി എന്നത് വാങ്ങുന്നവരെ സംബന്ധിച്ചിടത്തോളം പ്രധാനമാണ്. യൂസ്ഡ് കാറുകൾ വാങ്ങുന്നവർ രജിസ്ട്രേഷൻ സർട്ടിഫിക്കറ്റ് ശരിയാണോ എന്നുള്ളതാണ് ഏറ്റവും ശ്രദ്ധിക്കേണ്ടത്. എഞ്ചിൻ നമ്പരും ഷാസി നമ്പരും ശെരിയാണോ എന്ന് പരിശോധിക്കണം. ശ്രദ്ധിക്കേണ്ട മറ്റൊരു പ്രധാനപ്പെട്ട കാര്യം റോഡ് ടാക്സാണ്. ഇത് കൃത്യമായി അടച്ചിട്ടില്ലെങ്കിൽ പി‍ഴ അടക്കേണ്ടി വരുക നമ്മളായിരിക്കും. അതിനാൽ, വാഹനം വാങ്ങാൻ ഉദ്ദേശമുണ്ടെങ്കിൽ ടാക്സ് അടച്ചതിന്റെ റെസീപ്റ്റ് കൂടി വാങ്ങുക.ALSO READ; ഓപ്പറേഷൻ നുംഖോർ: കൊച്ചിയിൽ നിന്ന് ഒരു കാർ കൂടി പിടിച്ചെടുത്ത് കസ്റ്റംസ്; എൻഐഎയും അന്വേഷണത്തിന് ഒരുങ്ങുന്നതായി സൂചനനിരത്തിലോടുന്ന വാഹങ്ങൾക്ക് മോട്ടോർ വാഹന ഇൻഷുറൻസ് നിർബന്ധമാണ്. സെക്കൻഡ് ഹാൻഡ് കാറുകൾ എടുക്കുമ്പോൾ ഇൻഷുറൻസും മറ്റും സ്വന്തം പേരിലേക്ക് മാറ്റേണ്ടത് വളരെ പ്രധാനപ്പെട്ട ഒന്നാണ്. എന്നാൽ മാത്രമേ ക്ലെയിം ആവശ്യമായി വരുന്ന സന്ദർഭങ്ങളിൽ അത് ഉപകാരപ്പെടുകയുള്ളു. പ്രീമിയം കൃത്യമായി അടഞ്ഞു പോയിട്ടുണ്ടോ എന്ന കാര്യവും പോളിസി മാറ്റുമ്പോൾ ശ്രദ്ധിക്കണം.അതുപോലെ വാഹനത്തിന്‍റെ മുൻ ഉടമസ്ഥൻ അതുപയോഗിച്ച് എന്തെങ്കിലും സാമ്പത്തിക ഇടപാടുകൾ നടത്തിയിട്ടുണ്ടോ എന്നും അറിഞ്ഞിരിക്കേണ്ടതുണ്ട്. ഇല്ലെങ്കിൽ അത്തരം കുരുക്കുകളും നിങ്ങളെ തേടിയെത്തിയേക്കാം. അപ്പോൾ വാഹനം വാങ്ങാൻ ഇറങ്ങുമ്പോൾ ഒരു മെക്കാനിക്കിന്‍റെ സഹായം മാത്രം പോരാ, ഇത്തരം കാര്യങ്ങളിൽ വൈദഗ്ധ്യമുള്ളവരുടെ നിർദേശങ്ങൾ കൂടി സ്വീകരിക്കുക.The post ഇതൊക്കെ ശ്രദ്ധിച്ചില്ലെങ്കിൽ പണി ട്രെയിൻ പിടിച്ച് വരും; കേരളത്തിന് പുറത്തുനിന്നും വാഹനങ്ങൾ വാങ്ങുമ്പോൾ എന്തൊക്കെ ശ്രദ്ധിക്കണം? appeared first on Kairali News | Kairali News Live.