കേരളം പലസ്തീന്‍ ജനതയ്‌ക്കൊപ്പമെന്ന് മുഖ്യമന്ത്രി; തിരുവനന്തപുരത്ത് എത്തിയ പലസ്തീന്‍ അംബാസഡറോട് പിന്തുണ അറിയിച്ചു

Wait 5 sec.

പലസ്തീന്‍ ജനതയ്ക്ക് കേരളത്തിന്റെ ഐക്യദാര്‍ഢ്യം അറിയിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. ഇന്ത്യയിലെ പലസ്തീന്‍ അംബാസഡറായ അബ്ദുള്ള അബു ഷാവേഷിനോടാണ് മുഖ്യമന്ത്രി കേരളത്തിന്റെ പിന്തുണ അറിയിച്ചത്. നിയമസഭയിലെ മുഖ്യമന്ത്രിയുടെ ചേമ്പറില്‍ ആയിരുന്നു കൂടിക്കാഴ്ച.കേരളം എന്നും പലസ്തീന്‍ ജനതയ്‌ക്കൊപ്പമാണെന്ന് മുഖ്യമന്ത്രി പലസ്തീന്‍ അംബാസിഡറോട് പറഞ്ഞു. യുഎസ് പിന്തുണയോടെ എല്ലാ അന്താരാഷ്ട്ര കണ്‍വെന്‍ഷനുകളും അട്ടിമറിച്ചാണ് പലസ്തീന്റെ ജനാധിപത്യ അവകാശങ്ങള്‍ ഇസ്രയേല്‍ നിഷേധിച്ചുപോരുന്നത്. പലസ്തീന്‍ ജനതയുടെ സ്വയം നിര്‍ണയാവകാശത്തിനൊപ്പമാണ് കേരളം. Read Also: ഗാന്ധിജയന്തി ദിനത്തില്‍ കോഴിക്കോട് എൽ ഡി എഫ് പലസ്തീന്‍ ഐക്യദാര്‍ഢ്യ സമ്മേളനം; പലസ്തീന്‍ അംബാസഡര്‍ പങ്കെടുക്കുംയു എന്‍ പ്രമേയത്തിനനുസൃതമായി കിഴക്കന്‍ ജറുസലേം തലസ്ഥാനമായിട്ടുള്ള പലസ്തീന്‍ രാഷ്ട്രം സാധ്യമാക്കുകയും പശ്ചിമേഷ്യയില്‍ സമാധാനം പുനഃസ്ഥാപിക്കുകയും ചെയ്യാന്‍ ഐക്യരാഷ്ട്രസഭയും അന്താരാഷ്ട്ര സമൂഹവും അടിയന്തരമായി പ്രവര്‍ത്തിക്കേണ്ടതുണ്ട് എന്നതാണ് ഇടതുപക്ഷത്തിന്റെ നിലപാട് എന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.ഇസ്രയേലി അധിനിവേശവും പലസ്തീന്‍ ഇന്ന് നേരിടുന്ന പ്രശ്‌നങ്ങളും അംബാസഡര്‍ വിശദീകരിച്ചു. ഈ നിര്‍ണായക സന്ദര്‍ഭത്തില്‍ കേരളം നല്‍കുന്ന പിന്തുണ മഹത്തരമാണെന്നും അദ്ദേഹം പറഞ്ഞു. കൂടുതല്‍ പിന്തുണ പലസ്തീന് ആവശ്യമുണ്ട്. അത് ലോകത്തെമ്പാടുനിന്നും ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.The post കേരളം പലസ്തീന്‍ ജനതയ്‌ക്കൊപ്പമെന്ന് മുഖ്യമന്ത്രി; തിരുവനന്തപുരത്ത് എത്തിയ പലസ്തീന്‍ അംബാസഡറോട് പിന്തുണ അറിയിച്ചു appeared first on Kairali News | Kairali News Live.