സർക്കാർ/എയ്ഡഡ് സ്കൂളുകളിൽ നിലവിൽ തുടർന്നു വരുന്ന തസ്തിക നിർണ്ണയ നടപടികൾ പ്രായോഗികമായി പരിഷ്കരിക്കുന്നത് സംബന്ധിച്ച് പഠനം നടത്തി വിശദമായ പ്രൊപോസൽ സർക്കാരിന് സമർപ്പിക്കുവാൻ പൊതു വിദ്യാഭ്യാസ സെക്രട്ടറി , നിയമ വകുപ്പ് സെക്രട്ടറി, പൊതു വിദ്യാഭ്യാസ ഡയറക്ടർ , പൊതു വിദ്യാഭ്യാസ വകുപ്പ് ജോയിന്റ് സെക്രട്ടറി, ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ കൈറ്റ് എന്നിവരെ ഉൾപ്പെടുത്തി ഒരു ഉന്നത തല സമിതിയും പ്രസ്തുത സമിതിയെ സഹായിക്കാനായി ഒരു സബ് കമ്മിറ്റി രൂപീകരിക്കാനും തീരുമാനിച്ചിട്ടുണ്ടെന്നും പ്രസ്തുത കമ്മിറ്റിയുടെ റിപ്പോർട്ട് ലഭിക്കുന്ന ഉടൻതന്നെ ഇത് സംബന്ധിച്ച് അന്തിമ തീരുമാനം കൈക്കൊള്ളുന്നതാണെന്നും വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവൻകുട്ടി പറഞ്ഞു.സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളിൽ അധ്യയന വർഷം ആരംഭത്തിലെ ആറാം അധ്യയന ദിവസത്തിൽ ആധാർ അടിസ്ഥാനമാക്കി തസ്തിക നിർണ്ണയം നടത്തണമെന്ന കെ ഇ ആർ വ്യവസ്ഥ മൂലം നിരവധി അധ്യാപക തസ്തികകൾ നഷ്ടപെടുന്ന സാഹചര്യം പരിഹരിക്കുന്നതിന് ആവശ്യമായ നടപടികൾ സ്വീകരിക്കണമെന്ന ആവശ്യം സംബന്ധിച്ച് വി ജോയി എം എൽ എ സമർപ്പിച്ചിട്ടുള്ള സബ്മിഷനുള്ള മറുപടിയായാണ് ഇക്കാര്യം വ്യക്തമാക്കിയത്.ALSO READ: ‘എയ്ഡഡ് സ്കൂളുകളിലെ ഭിന്നശേഷി അധ്യാപക നിയമനം: സർക്കാരിന് വിഭാഗീയമായ സമീപനം ഇല്ല’; മന്ത്രി വി ശിവൻകുട്ടിമറുപടിയുടെ പൂർണരൂപം :സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളിൽ അധ്യയന വർഷം ആരംഭത്തിലെ ആറാം അധ്യയന ദിവസത്തിൽ ആധാർ അടിസ്ഥാനമാക്കി തസ്തിക നിർണ്ണയം നടത്തണമെന്ന കെ ഇ ആർ വ്യവസ്ഥ മൂലം നിരവധി അധ്യാപക തസ്തികകൾ നഷ്ടപെടുന്ന സാഹചര്യം പരിഹരിക്കുന്നതിന് ആവശ്യമായ നടപടികൾ സ്വീകരിക്കണമെന്ന ആവശ്യം സംബന്ധിച്ച് 29.09.2025 തീയതിയിൽ എംഎൽഎ വി.ജോയി സമർപ്പിച്ചിട്ടുള്ള സബ്മിഷനുള്ള മറുപടിസംസ്ഥാനത്ത് കുട്ടികളുടെ UID അടിസ്ഥാനമാക്കി തസ്തിക നിര്‍ണ്ണയ നടപടികള്‍ നടത്തുന്നതിന് 29.11.2013 തീയതിയിലെ ഉത്തരവ് പ്രകാരം സർക്കാർ മാര്‍ഗനിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചിരുന്നു. തുടര്‍ന്നുള്ള വര്‍ഷങ്ങളില്‍ പ്രഥമാധ്യാപകര്‍ക്കും മാനേജര്‍മാര്‍ക്കും നിര്‍ദ്ദേശങ്ങള്‍ നല്‍കുകയും ചെയ്തിട്ടുണ്ട്. ഈ വിഷയത്തില്‍ 2022 വര്‍ഷം കെ.ഇ.ആര്‍. അദ്ധ്യായം XXIII, ചട്ടം 12-ല്‍ ഭേദഗതിയും വരുത്തിയിട്ടുണ്ട്. ആയതനുസരിച്ച് അക്കോമഡേഷന്റെ ലഭ്യതയ്ക്ക് വിധേയമായി, ആറാം പ്രവൃത്തി ദിവസത്തിൽ റോളിലെ യു.ഐ.ഡി. ഉള്ള വിദ്യാർത്ഥികളുടെ എണ്ണത്തെ അടിസ്ഥാനമാക്കി ഓരോ വർഷവും ജൂലൈ 15-ന് മുമ്പ് തസ്തിക നിർണ്ണയ ഉത്തരവുകൾ സമന്വയ പോർട്ടൽ മുഖേന വിദ്യാഭ്യാസ ഓഫീസർ പുറപ്പെടുവിക്കുകയും ചെയ്യും.ALSO READ: MSC എല്‍സ കപ്പലപകടം: മത്സ്യത്തിന്റെയും ജലത്തിന്റെയും ഗുണനിലവാരത്തില്‍ പ്രശ്നം ഇല്ലെന്ന് കണ്ടെത്തിയതായി മന്ത്രി സജി ചെറിയാൻആറാം പ്രവൃത്തി ദിനത്തില്‍ പ്രവേശനം നേടുന്ന UID ഉള്ള കുട്ടികളുടെ എണ്ണമാണ് തസ്തിക നിര്‍ണയത്തിന് പരിഗണിക്കുന്നത് എന്ന വിവരം ചട്ട ഭേദഗതിയിൽ വ്യക്തമാക്കിയിരുന്നു. എന്നിരുന്നാലും UID ഇന്‍വാലിഡ് ആയ കുട്ടികളുടെ UID വാലിഡ് ആക്കി സമ്പൂര്‍ണയില്‍ അപ്ലോഡ് ചെയ്യുന്നതിനുള്ള സമയപരിധി ആവശ്യമെങ്കിൽ ദീർഘിപ്പിച്ചു നൽകിയിട്ടാണ് തസ്തിക നിർണ്ണയ നടപടികൾ പൂർത്തീകരിക്കാറുള്ളത്. കൂടാതെ UID ഇല്ല എന്നതിന്റെ പേരില്‍ സംസ്ഥാനത്ത് ഒരിടത്തും കുട്ടികള്‍ക്ക് സ്കൂള്‍ പ്രവേശനമോ ആനുകൂല്യങ്ങളോ നിഷേധിക്കുന്നുമില്ല. ഇപ്രകാരം UID നിര്‍ബന്ധമാക്കുന്നത് തസ്തിക നിര്‍ണയത്തിന് മാത്രമാണ്. പൊതു ഖജനാവിന് വളരെയധികം സാമ്പത്തിക നഷ്ടം വരത്തക്ക രീതിയില്‍ വ്യാജ അഡ്മിഷനുകള്‍ അധികരിച്ചു വന്ന സാഹചര്യത്തിലാണ് സര്‍ക്കാര്‍ നയപരമായ തീരുമാനം കൈക്കൊണ്ട് ചട്ടഭേദഗതി വരുത്തിയിട്ടുള്ളത്. മേൽ ചട്ടഭേദഗതി ബഹു. ഹൈക്കോടതിയും സുപ്രീം കോടതിയും ശരിവെച്ചിട്ടുള്ളതാണ്. കൂടാതെ, ആധാർ അടിസ്ഥാനമാക്കിയുള്ള തസ്തിക നിർണയത്തിന്റെ ആവശ്യകത ബഹു. സുപ്രീംകോടതിയും ഹൈക്കോടതിയും വിവിധ ഘട്ടങ്ങളിൽ വ്യക്തമാക്കിയിട്ടുമുണ്ട്.സര്‍ക്കാര്‍- എയ്ഡഡ് സ്കൂളുകളിലെ 31. 14 ലക്ഷം കുട്ടികള്‍ക്കും ആറാം പ്രവൃത്തി ദിനക്കണക്കില്‍ നിലവില്‍ സാധുവായ ആധാര്‍ (Valid UID) ഉണ്ട്. ഇത് മൊത്തം കുട്ടികളുടെ 98.5% ആണ്. ഇതിനു പുറമെ കട്ടികളുടെ യു.ഐ.ഡി വാലിഡ് ആക്കി സമന്വയയിൽ അപ് ലോഡ് ചെയ്യുന്നതിനുള്ള സമയപരിധി ദീർഘിപ്പിച്ചു നൽകുന്നതിന് വിവിധ കോണുകളിൽ നിന്നും ആവശ്യങ്ങൾ ഉയർന്നു വന്നതിന്റെ അടിസ്ഥാനത്തിൽ, പ്രശ്നപരിഹാരത്തിനായി 2025-2026 അധ്യയന വർഷത്തെ ആറാം പ്രവൃത്തി ദിനത്തിൽ റോളിൽ ഉൾപ്പെട്ടിട്ടുള്ള Invalid യുഐഡി ഉള്ള കുട്ടികളുടെ യു.ഐ.ഡി. വാലിഡ് ആക്കി സമന്വയയിൽ അപ് ലോഡ് ചെയ്യുന്നതിനുള്ള സമയപരിധി 2025 ആഗസ്റ്റ് 20 വരെ ദീർഘിപ്പിച്ചു നൽകുവാനും, തസ്തിക നിർണ്ണയം (അധിക തസ്തിക ഉൾപ്പെടെ) ആഗസ്റ്റ് 25 നുള്ളിൽ പുനർനിർണ്ണയിച്ച ഉത്തരവ് പുറപ്പെടുവിക്കുവാനും നിർദേശം നൽകിയിയിരുന്നു. കൂടാതെ നടപ്പ് അധ്യയന വർഷത്തിലെ ആറാം പ്രവൃത്തി ദിനത്തിൽ പ്രവേശനം നേടിയ ഇ.ഐ.ഡി. (Enrollment Identification Number) (UID ക്കു അപേക്ഷിച്ചിട്ടുള്ള ) മാത്രം ലഭ്യമായുള്ളതും ഇതിനകം UID ലഭിക്കുകയും ചെയ്ത കുട്ടികളുടെ എണ്ണം തസ്തിക നിർണയത്തിന് പരിഗണിക്കുന്ന വിഷയം, 25.09.2025 ന്, പൊതു വിദ്യാഭ്യാസ വകുപ്പ് മന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന ഉന്നതതല യോഗം ചർച്ച ചെയ്യുകയും പ്രസ്തുത യോഗത്തിൽ ചുവടെ ചേർക്കുന്ന തീരുമാനങ്ങൾ കൈക്കൊള്ളുകയും ചെയ്യുകയുണ്ടായി.ALSO READ: വീണ്ടും അടിയന്തര പ്രമേയം ചർച്ചയ്ക്ക് എടുത്ത് സർക്കാർ; 15ാം കേരള നിയമസഭ ചർച്ചയ്ക്കെടുക്കുന്ന 17ാം അടിയന്തര പ്രമേയം• ആറാം പ്രവൃത്തി ദിനത്തില്‍ റോളിൽ ഉൾപ്പെട്ടിട്ടുള്ളതും എന്നാല്‍ ആ ദിവസം വരെ യു.ഐ.ഡി.യ്ക്കു അപേക്ഷിച്ചിട്ട് ലഭിക്കാതിരിക്കുകയും, പിന്നീട് 14.07.2025 തീയതിവരെ യു.ഐ.ഡി ലഭിക്കുകയും ചെയ്ത കുട്ടികളുടെ എണ്ണം കൂടി 2025-2026 അധ്യയന വര്‍ഷത്തെ തസ്തിക നിര്‍ണയത്തില്‍ ഉൾപ്പെടുത്തി, നിലവിലുള്ള ചട്ടങ്ങളിൽ ഇളവ് നൽകി തസ്തിക പുനർനിർണയം ചെയ്യുന്നതിന് അനുമതി നൽകുന്നതിന് തത്വത്തിൽ തീരുമാനിക്കുകയും ചെയ്തിട്ടുണ്ട്.• ഈ വിഷയത്തിന്മേൽ അന്തിമ തീരുമാനം കൈക്കൊള്ളുന്നതിനായി 2025-2026 അധ്യയന വർഷത്തിലെ തസ്തിക നിർണയത്തിൽ യു.ഐ.ഡി ഇല്ലാത്ത കുട്ടികളെ പരിഗണിക്കാത്തതു കാരണം തസ്തിക നഷ്ടപ്പെട്ട അധ്യാപക/അനധ്യാപക ജീവനക്കാരുടെ ആകെ എണ്ണം സംബന്ധിച്ച വിവരം, പ്രസ്തുത ജീവനക്കാരെ നിലനിർത്തുമ്പോൾ ഉണ്ടാകുന്ന സാമ്പത്തിക ബാധ്യത എന്നീ വിവരങ്ങൾ 30.09.2025 തീയതിയ്ക്കകം പൊതു വിദ്യാഭ്യാസ ഡയറക്ടർ സർക്കാരിൽ ലഭ്യമാക്കേണ്ടതാണ്.• സർക്കാർ/എയ്ഡഡ് സ്കൂളുകളിൽ നിലവിൽ തുടർന്നു വരുന്ന തസ്തിക നിർണ്ണയ നടപടികൾ പ്രായോഗികമായി പരിഷ്കരിക്കുന്നതു സംബന്ധിച്ച് ഒരു പഠനം നടത്തി വിശദമായ ഒരു പ്രൊപോസൽ സർക്കാരിന് സമർപ്പിക്കുവാൻ പൊതു വിദ്യാഭ്യാസ സെക്രട്ടറി , നിയമ വകുപ്പ് സെക്രട്ടറി, പൊതു വിദ്യാഭ്യാസ ഡയറക്ടർ , പൊതു വിദ്യാഭ്യാസ വകുപ്പ് ജോയിന്റ് സെക്രട്ടറി, ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ കൈറ്റ് എന്നിവരെ ഉൾപ്പെടുത്തി ഒരു ഉന്നത തല സമിതിയും പ്രസ്തുത സമിതിയെ സഹായിക്കാനായി ഒരു സബ് കമ്മിറ്റി രൂപീകരിക്കാനും തീരുമാനിച്ചു. പ്രസ്തുത കമ്മിറ്റിയുടെ റിപ്പോർട്ട് ലഭിക്കുന്ന ഉടൻതന്നെ ഇത് സംബന്ധിച്ച് അന്തിമ തീരുമാനം കൈക്കൊള്ളുന്നതാണ്.The post ‘പൊതുവിദ്യാലയങ്ങളിൽ തുടർന്നുവരുന്ന തസ്തിക നിർണയ നടപടികൾ പ്രായോഗികമായി പരിഷ്കരിക്കുന്നത്തിനായി പഠനം നടത്തി അന്തിമ തീരുമാനം കൈക്കൊള്ളും’; വി ജോയി എംഎൽഎ സമർപ്പിച്ച സബ്മിഷന് നിയമസഭയിൽ മറുപടി appeared first on Kairali News | Kairali News Live.