സംസ്ഥാനത്ത് കടുത്ത ധനപ്രതിസന്ധിയാണെന്ന് ആരോപിച്ച് പ്രതിപക്ഷം കൊണ്ടുവന്ന അടിയന്തര പ്രമേയം നിയമസഭ ചർച്ച ചെയ്ത് തള്ളി. പ്രതിപക്ഷത്തിൻ്റെ ആരോപണങ്ങൾക്ക് ധനമന്ത്രി കെ എൻ ബാലഗോപാൽ മറുപടി പറഞ്ഞു.കേരളത്തില്‍ നമുക്ക് രാഷ്ട്രീയമായി ഫൈറ്റ് ചെയ്യണമെന്നും എന്നാൽ അതിന് കേരളം ഉണ്ടാകണമെന്നും അദ്ദേഹം പറഞ്ഞു. അതിനുവേണ്ടി ഒരുമിച്ച് സമരം ചെയ്യണം. കേന്ദ്രത്തിൻ്റെ സമീപനവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി ഒരക്ഷരം പോലും പറയുന്നില്ലെന്ന പ്രതിപക്ഷ ആരോപണത്തിനും അദ്ദേഹം മറുപടി നൽകി. ഏതു മുഖ്യമന്ത്രിയാണ് ദില്ലിയില്‍ പോയി സമരം ചെയ്തതെന്ന് അദ്ദേഹം ചോദിച്ചു. സംസ്ഥാന സര്‍ക്കാര്‍ ഒരു ഘട്ടത്തിലും കോംപ്രമൈസ് ചെയ്തിട്ടില്ല. നാല് വര്‍ഷമായി സംസ്ഥാനം നികുതി വലിയതോതില്‍ വര്‍ധിപ്പിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.Read Also: ‘കേന്ദ്രം വൻ വെട്ടിക്കുറവ് വരുത്തിയിട്ടും സംസ്ഥാനം ചെയ്യേണ്ടത് ചെയ്യാതിരിക്കുന്നില്ല’; എം എല്‍ എമാർ സ്വന്തം മണ്ഡലങ്ങൾ പരിശോധിച്ചാല്‍ മനസ്സിലാകുമെന്നും മന്ത്രി കെ എന്‍ ബാലഗോപാല്‍15ാം കേരള നിയമസഭയുടെ 14ാം സമ്മേളനത്തിലെ സര്‍ക്കാര്‍ ചര്‍ച്ചയ്ക്ക് എടുത്ത നാലാമത്തെ അടിയന്തര പ്രമേയമായിരുന്നു ഇത്. 15ാം കേരള നിയമസഭ ചര്‍ച്ചക്കെടുക്കുന്ന 17ാം അടിയന്തര പ്രമേയം കൂടിയായിരുന്നു. കേരള നിയമസഭാ ചരിത്രത്തിലെ റെക്കോര്‍ഡ് ആണിത്. ഇത്രയേറെ അടിയന്തര പ്രമേയങ്ങള്‍ ചര്‍ച്ചയ്ക്കെടുത്ത സര്‍ക്കാര്‍ ഇതിന് മുന്‍പ് ഉണ്ടായിട്ടില്ല. മാത്യു കുഴല്‍നാടന്‍ എംഎല്‍എ ആണ് ഇന്ന് അടിയന്തര പ്രമേയത്തിനുള്ള നോട്ടീസ് നല്‍കിയത്.The post പ്രതിപക്ഷത്തിൻ്റെ അടിയന്തര പ്രമേയം നിയമസഭ തള്ളി; കേരളം നിലനിൽക്കാൻ ഒരുമിച്ച് സമരം ചെയ്യണമെന്ന് മന്ത്രി കെ എൻ ബാലഗോപാൽ appeared first on Kairali News | Kairali News Live.