അടിയെന്ന് പറഞ്ഞാല്‍ ഇങ്ങനെയുമുണ്ടോ അടി ! ദില്ലി മെട്രോയില്‍ സ്ത്രീകളുടെ കൂട്ടത്തല്ല്

Wait 5 sec.

ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ വൈറലാകുന്നത് ദില്ലി മെട്രോയിലെ സ്ത്രീകളുടെ കൂട്ടത്തല്ലിന്റെ ദൃശ്യങ്ങളാണ്. അധികം തിരക്കുകളൊന്നും ഇല്ലാത്ത ആളൊഴിഞ്ഞ കോച്ചിലായിരുന്നു സ്ത്രീകളുടെ കൂട്ടത്തല്ല്. ആളൊഴിഞ്ഞ കോച്ച് ആയതുകൊണ്ട് തന്നെ സീറ്റിന്റെ പേരിലായിരിക്കല്ല ഇരുവരുടെയും അടി എന്നാണ് സോഷ്യല്‍മീഡിയ പറയുന്നത്. എക്‌സ് പേജില്‍ പങ്കുവയ്ക്കപ്പെട്ട വീഡിയോ വളരെ കുറഞ്ഞ സമയംകൊണ്ട് നിരവധി ആളുകളാണ് കണ്ടിരിക്കുന്നത്. Also Read : ഇലോൺ മസ്കിന്റെ ‘ഡ്രൈവറില്ലാ കാർ’ ശരിക്കും അത്ര സൂപ്പറാണോ? വൈറലാകുന്നു ഈ ബെംഗളൂരു ഇന്‍ഫ്ലുവൻസറുടെ വേറിട്ട അഭിപ്രായംസോഷ്യല്‍മീഡിയയില്‍ നിരവധി പേര്‍ വീഡിയോയെ അനുകൂലിച്ചും പ്രതികൂലിച്ചും രംഗത്തെത്തുന്നുണ്ട്. സഹയാത്രികരിലാരോ പകര്‍ത്തിയ വീഡിയോ ആണ് സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നത്. ഇരുവരും പരസ്പരം മര്‍ദിക്കാന്‍ ശ്രമിക്കുന്നതും തലമുടി പിടിച്ച് വലിക്കുന്നതുമാണ് വീഡിയോയിലുള്ളത്. സ്ത്രീകളില്‍ ഒരാള്‍ സീറ്റിലേക്ക് വീഴുന്നതും പരസ്പരം കയ്യേറ്റം പ്രതിരോധിക്കുന്നതിനുള്ള ശ്രമങ്ങള്‍ നടത്തുന്നതും ദൃശ്യങ്ങളിലുണ്ട്.Kalesh between two ladies inside kaleshi Delhi Metro over seat issues pic.twitter.com/tny8m7TSIx— Ghar Ke Kalesh (@gharkekalesh) August 23, 2025 The post അടിയെന്ന് പറഞ്ഞാല്‍ ഇങ്ങനെയുമുണ്ടോ അടി ! ദില്ലി മെട്രോയില്‍ സ്ത്രീകളുടെ കൂട്ടത്തല്ല് appeared first on Kairali News | Kairali News Live.