ഹോം വര്‍ക്ക് ചെയ്തില്ല: രണ്ടാം ക്ലാസ് വിദ്യാര്‍ത്ഥിയെ തലകീ‍ഴായി കെട്ടിയിട്ടു; ഹരിയാനയില്‍ പ്രിൻസിപ്പാ‍ളും ഡ്രൈവറും അറസ്റ്റില്‍

Wait 5 sec.

ഹരിയാനയില്‍ രണ്ടാം ക്ലാസ് വിദ്യാര്‍ത്ഥിയെ മര്‍ദ്ദിക്കുകയും ജനലില്‍ തലകീ‍ഴായി കെട്ടിത്തൂക്കിയ സ്കൂള്‍ പ്രിൻസിപ്പാളും ഡ്രൈവറും അറസ്റ്റില്‍. ശ്രീജൻ പബ്ലിക് സ്കൂളിലാണ് ഈ സംഭവം നടന്നത്. കുട്ടിയെ തലകീഴായി ജനലിൽ കെട്ടിയിരിക്കുന്ന ദൃശ്യം സമൂഹമാധ്യമങ്ങളില്‍ വൈറലായിരുന്നു. ഇതിന്പിന്നാലെയാണ് പൊലീസ് കേസെടുത്തത്. ഇതിൽ ബസ് ഡ്രൈവർ കുട്ടിയെ മർദ്ദിക്കുന്നതും വ്യക്തമായിരുന്നു. മറ്റൊരു വീഡിയോയിൽ സ്കൂൾ പ്രിൻസിപ്പാൾ റീന രണ്ട് കുട്ടികളെ തുടർച്ചയായി തല്ലുകയും മറ്റൊരു കുട്ടിയുടെ കാതില്‍ പിടിച്ച് വലിച്ചി‍ഴക്കുകയും ചെയ്യുന്ന ദൃശ്യങ്ങള്‍ പുറത്ത് വന്നിരുന്നു.ALSO READ: വിവാഹം ക‍ഴിക്കാൻ സമ്മതം മൂളുന്നില്ല: പട്നയില്‍ ലിവ് ഇൻ പങ്കാളിയെ കൊലപ്പെടുത്തി യുവതി ഓഗസ്റ്റ് 13-നാണ് സംഭവം. എന്നാല്‍ സെപ്റ്റംബർ 27ന് ആണ് കുടുംബം ഇക്കാര്യങ്ങള്‍ അറിയുന്നത്. ബസ് ഡ്രൈവറായ അജയ് തന്നെ ഈ വീഡിയോ സോഷ്യൽ മീഡിയയിൽ പങ്കുവെക്കുകയായിരുന്നു. അതിൻ്റെ അടിസ്ഥാനത്തിലാണ് പ്രിൻസിപ്പാള്‍ റീനയും ഡ്രൈവറായ അജയും അറസ്റ്റിലായത്. കുട്ടി ഹോംവർക്ക് ചെയ്യാത്തതിനാല്‍ അവനെ ശാസിക്കാനാണ് ഡ്രൈവറെ വിളിച്ചുവരുത്തിയതെന്നും ഡ്രൈവർ ശാരീരികമായി ഉപദ്രവിച്ചതിനെക്കുറിച്ച് മാതാപിതാക്കള്‍ വന്ന് പറഞ്ഞപ്പോ‍ഴാണ് അറിഞ്ഞതെന്ന് പ്രിൻസിപ്പാള്‍ പറഞ്ഞു. ഇതിന് പിന്നാലെ ഡ്രൈവറെ പുറത്താക്കിയെന്നും അവര്‍ പറഞ്ഞു. The post ഹോം വര്‍ക്ക് ചെയ്തില്ല: രണ്ടാം ക്ലാസ് വിദ്യാര്‍ത്ഥിയെ തലകീ‍ഴായി കെട്ടിയിട്ടു; ഹരിയാനയില്‍ പ്രിൻസിപ്പാ‍ളും ഡ്രൈവറും അറസ്റ്റില്‍ appeared first on Kairali News | Kairali News Live.