ഗ്രാന്‍ഡ്, നികുതി വരുമാനം, വായ്പ പരിധി എന്നിവയില്‍ വലിയ വെട്ടിക്കുറവാണ് കേന്ദ്രം വരുത്തിയതെന്നും ഇത്രയും വെട്ടിക്കുറവ് വരുത്തിയിട്ടും സംസ്ഥാനം ചെയ്യേണ്ടത് ചെയ്യാതെ ഇരിക്കുന്നില്ലെന്നും മന്ത്രി കെ എന്‍ ബാലഗോപാല്‍. നിയമസഭയിൽ പ്രതിപക്ഷത്തിൻ്റെ അടിയന്തര പ്രമേയത്തിന് മറുപടി പറയുകയായിരുന്നു അദ്ദേഹം.സുഭിക്ഷമായ ഓണമായിരുന്നു ഇത്തവണത്തേത് എന്ന് പറഞ്ഞത് ജനങ്ങളാണ്. പ്രതിപക്ഷ നേതാവിന്റെ സത്യസന്ധത ഇത് കാണുമ്പോള്‍ ജനങ്ങള്‍ മനസ്സിലാക്കും. എങ്ങനെയാണ് ഒരു സംസ്ഥാനത്തിന്റെ വളര്‍ച്ച പ്രതിപക്ഷം വിലയിരുത്തുന്നത്. കേന്ദ്രം ഇത്രയും ശ്വാസംമുട്ടിക്കുന്നതിനിടയിലാണ് സര്‍ക്കാര്‍ ഇങ്ങനെ പണം ചെലവാക്കുന്നത്. ഓരോ എം എല്‍ എമാരും അവരവരുടെ മണ്ഡലങ്ങളില്‍ പരിശോധിച്ചാല്‍ മനസ്സിലാകും. വളരെ ബുദ്ധിമുട്ടി തന്നെയാണ് സര്‍ക്കാര്‍ മുന്നോട്ടുപോകുന്നത്.Read Also: സംസ്ഥാനത്ത് എസ് ഐ ആര്‍ നടപ്പാക്കുന്നതിനെതിരെ ഐക്യകണ്ഠേന പ്രമേയം പാസാക്കി നിയമസഭകേരളം വലിയ കടക്കെണിയില്‍ ആണ് എന്ന് പ്രചരിപ്പിക്കുമ്പോഴാണ് സി എ ജി റിപ്പോര്‍ട്ട് പുറത്തുവരുന്നത്. കേരളം കടക്കെണിയില്‍ അല്ല എന്നതാണ് അത് വ്യക്തമാക്കുന്നത്. ചെയ്യാന്‍ പറ്റുന്ന കാര്യങ്ങളെല്ലാം സര്‍ക്കാര്‍ ചെയ്യാന്‍ ശ്രമിച്ചുകൊണ്ടിരിക്കുകയാണ്. ഏതെങ്കിലും കോണ്‍ട്രാക്ടര്‍ക്ക് പണം കിട്ടാത്ത അവസ്ഥ ഇപ്പോള്‍ ഉണ്ടോ. കോണ്‍ട്രാക്ടര്‍മാര്‍ക്ക് പണം നല്‍കുന്നതിന് തടസ്സമില്ല. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് പണം നല്‍കുന്നില്ല എന്നാണ് ആക്ഷേപം. പണം നല്‍കുന്നതില്‍ വര്‍ധനവാണ് ഉണ്ടായിട്ടുള്ളത്. തദ്ദേശസ്ഥാപനങ്ങള്‍ക്ക് പണം നല്‍കുന്നില്ല എന്ന ആശങ്ക യു ഡി എഫിന് വേണ്ട. തദ്ദേശ തെരഞ്ഞെടുപ്പിന് മുമ്പ് നല്‍കാനുള്ള പണം നല്‍കി തീര്‍ക്കുമെന്നും അദ്ദേഹം പറഞ്ഞു.The post ‘കേന്ദ്രം വൻ വെട്ടിക്കുറവ് വരുത്തിയിട്ടും സംസ്ഥാനം ചെയ്യേണ്ടത് ചെയ്യാതിരിക്കുന്നില്ല’; എം എല് എമാർ സ്വന്തം മണ്ഡലങ്ങൾ പരിശോധിച്ചാല് മനസ്സിലാകുമെന്നും മന്ത്രി കെ എന് ബാലഗോപാല് appeared first on Kairali News | Kairali News Live.