കോഴിക്കോട് | പ്രാസ്ഥാനിക കുടുംബത്തിൽ സംസ്ഥാനതലം മുതല്‍ യൂനിറ്റുകള്‍ വരെ നടന്ന ഒരു മാസത്തെ ശക്തമായ മുന്നൊരുക്കങ്ങള്‍ക്കൊടുവില്‍ സിറാജ് ഡേ വെള്ളിയാഴ്ച. സിറാജ് ഡേയുടെ ഭാഗമായി പരമാവധി പേരെ നാട്ടിലെങ്ങും വരിചേര്‍ക്കുന്നതിനുള്ള ഒരുക്കങ്ങള്‍ സജീവമാണ്. പള്ളി പരിസരങ്ങളിലും തെരുവുകളിലും പ്രത്യേക കൗണ്ടറുകള്‍ സജ്ജീകരിക്കും. പൗരപ്രമുഖരെയും മറ്റും സമീപിച്ച് സിറാജിനൊപ്പം ചേര്‍ക്കും. സിറാജ് പ്രചാരണത്തിന്റെയും വരിചേര്‍ക്കലിന്റെയും ചിത്രങ്ങളും വിശേഷങ്ങളും സാമൂഹിക മാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കും.ആകര്‍ഷകമായ പാക്കേജുകളും സ്കീമുകളുമാണ് ഇത്തവണത്തെ ക്യാമ്പയിനില്‍ പ്രഖ്യാപിച്ചിരിക്കുന്നത്. സ്‌കൂള്‍, കോളജുകളിൽ നേരത്തേ നടപ്പാക്കിവരുന്ന അക്ഷരദീപം പദ്ധതിക്ക് പുറമെ മദ്‌റസ, ദര്‍സ് അക്ഷര ദീപം പദ്ധതിയും ഇത്തവണത്തെ പുതുമയാണ്.“നേരിന്റെ അക്ഷരവെളിച്ചം’ എന്ന പ്രമേയത്തില്‍ കഴിഞ്ഞ മാസം ഒന്നിന് ആരംഭിച്ച ക്യാമ്പയിൻ ഈ മാസം 31ന് അവസാനിക്കും. കേരള മുസ്‌ലിം ജമാഅത്ത്, എസ് വൈ എസ്, എസ് എസ് എഫ്, എസ് ജെ എം, എസ് എം എ സംഘടനകളുടെ പ്രാസ്ഥാനിക കൂട്ടായ്മയാണ് ക്യാമ്പയിന്‍ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം വഹിക്കുന്നത്. ടീം സിറാജ് എന്ന പേരില്‍ രൂപവത്കരിച്ച സംഘാടക സമിതിക്കാണ് യൂനിറ്റുകളിലെ ചുമതല.