കോൺഗ്രസിൽ പൊട്ടിത്തെറി; തിരുവനന്തപുരം സീറ്റ് സിഎംപിക്ക് നൽകുന്നതിൽ പ്രതിഷേധം ഉയർത്തി നേതാക്കൾ

Wait 5 sec.

കോൺഗ്രസിൽ പൊട്ടിത്തെറി. നിയമസഭാ തെരഞ്ഞെടുപ്പിൽ തിരുവനന്തപുരം സെൻട്രൽ സീറ്റ് സിഎംപിക്ക് നൽകുന്നതിൽ പ്രതിഷേധം ഉയർത്തി നേതാക്കൾ. തിരുവനന്തപുരം സെൻട്രൽ സീറ്റിൽ സിഎംപി ആണ് മത്സരിക്കുന്നത് എങ്കിൽ ബ്ലോക്ക്, മണ്ഡലം കമ്മിറ്റി പ്രസിഡൻ്റുമാർ രാജി വെയ്ക്കുമെന്നാണ് പാർട്ടിയെ അറിയിച്ചിരിക്കുന്നത്.Also read: ഇറാനെതിരായ ഇസ്രയേൽ – അമേരിക്ക ആക്രമണം; അടിയന്തര ചർച്ച ആവശ്യപ്പെട്ട് രാജ്യസഭയിൽ നോട്ടീസ് നൽകി ഡോ ജോൺ ബ്രിട്ടാസ് എംപിഡി സി സി ഭാരവാഹികളും ബ്ലോക്ക്, മണ്ഡലം പ്രസിഡണ്ടുമാരും കോൺഗ്രസ് നേതൃത്വത്തെ പ്രതിഷേധം അറിയിച്ചിട്ടുണ്ട്. എഐസിസിക്കും കെപിസിസിക്കും ഇത് സംബന്ധിച്ച് നേതാക്കൾ കത്ത് നൽകിയിട്ടുണ്ട്. തിരുവനന്തപുരം സെൻട്രൽ സീറ്റിൽ കോൺഗ്രസ് സ്ഥാനാർത്ഥി മത്സരിക്കണമെന്നാണ് നേതാക്കളുടെ ആവശ്യം. കോൺഗ്രസ് പരിഗണിച്ചത് വി.എസ് ശിവകുമാർ, കെ.എസ് ശബരിനാഥൻ, മണക്കാട് സുരേഷ് , ശരത്ചന്ദ്ര പ്രസാദ് എന്നിവരെയാണ്.English summary : Congress erupts. Leaders protest against giving Thiruvananthapuram Central seat to CMP in assembly elections. DCC office bearers and block and constituency presidents have expressed their protest to the Congress leadership.The post കോൺഗ്രസിൽ പൊട്ടിത്തെറി; തിരുവനന്തപുരം സീറ്റ് സിഎംപിക്ക് നൽകുന്നതിൽ പ്രതിഷേധം ഉയർത്തി നേതാക്കൾ appeared first on Kairali News | Kairali News Live.