ബജറ്റ് സമ്മേളനത്തിൻ്റെ രണ്ടാം ഘട്ടത്തിന് ഇന്ന് തുടക്കമാകുന്ന സാഹചര്യത്തിൽ ലോക്സഭ സ്പീക്കർ ഓം ബിർളക്ക് എതിരായ അവിശ്വാസ പ്രമേയം ഇന്ന് ലോക്സഭയിൽ. പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിക്ക് സംസാരിക്കാൻ അവസരം നൽകുന്നില്ല, വനിത എംപിമാർക്കെതിരായ പരാമർശം, പ്രതിപക്ഷ എംപിമാരുടെ സസ്പെൻഷൻ ഉൾപ്പെടെ ഉയർത്തിക്കാട്ടി സ്പീക്കർ പക്ഷപാതം കാണിക്കുന്നുവെന്ന് ചൂണ്ടിക്കാട്ടിയാണ് അവിശ്വാസ പ്രമേയ നോട്ടിസ് നൽകിയിട്ടുള്ളത്.നിലവിൽ 120 എംപിമാരാണ് അവിശ്വാസ പ്രമേയ നോട്ടീസിൽ ഒപ്പുവെച്ചിട്ടുള്ളത്. തൃണമൂൽ കോൺഗ്രസും അവിശ്വാസ പ്രമേയത്തെ പിന്തുണയ്ക്കും. സഭ സമ്മേളനത്തിന് മുന്നോടിയായി 10 മണിയോടെ ഇന്ത്യാ സഖ്യ നേതാക്കളുടെ യോഗവും ചേരും. അവിശ്വാസ പ്രമേയം പരിഗണിക്കുന്ന സാഹചര്യത്തിൽ ഓം ബിർള സ്പീക്കറുടെ ചെയറിൽ ഇരിക്കാതെ സഭ അംഗങ്ങൾക്ക് ഒപ്പമാകും ഇരിക്കുക.ALSO READ: ‘ജനാധിപത്യത്തിന്റെ കൊലയാളി മടങ്ങിപ്പോവുക’; തെരഞ്ഞെടുപ്പ് ഒരുക്കങ്ങൾ വിലയിരുത്തുന്നതിനായി ഗ്യാനേഷ് കുമാർ ബംഗാളിൽ, പ്രതിഷേധം ശക്തംഅതേസമയം പശ്ചിമേഷ്യൻ യുദ്ധ സാഹചര്യത്തിൽ ഇന്ന് വിദേശകാര്യ മന്ത്രി എസ് ജയശങ്കർ സഭയിൽ പ്രസ്താവന നടത്തും. ഇന്ത്യയുടെ പരമാധികാരത്തെ മാനിക്കാതെ അമേരിക്ക നടത്തുന്ന പ്രസ്താവനകൾ ഉൾപ്പെടെ ഉയർത്തിക്കാട്ടി ഇരു സഭകളിലും പ്രതിപക്ഷ പ്രതിഷേധവും ഉണ്ടാകും.The post ലോക്സഭ സ്പീക്കർക്കെതിരായ അവിശ്വാസ പ്രമേയം ഇന്ന് ലോക്സഭയിൽ; ബജറ്റ് സമ്മേളനത്തിൻ്റെ രണ്ടാം ഘട്ടത്തിന് തുടക്കം appeared first on Kairali News | Kairali News Live.