തിരുവനന്തപുരം | ആറ്റുകാല്‍ പൊങ്കാലയ്ക്കിടെ പിന്നിലെ അടുപ്പില്‍ നിന്നു പൊള്ളലേറ്റ് ഗുരുതരാവസ്ഥയില്‍ ചികിത്സയിലായിരുന്ന യുവതി മരിച്ചു. കോഴിക്കോട് വെസ്റ്റ് ഹില്‍ സ്വദേശി വിജിഷയാണ് മരിച്ചത്.പൊള്ളലേറ്റതിനെ തുടര്‍ന്നു തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രി ഐ സി യുവില്‍ ചികിത്സയിലായിരുന്ന വിജിഷയെ ഇന്നലെ കോഴിക്കോട് സ്റ്റാര്‍ കെയര്‍ ആശുപത്രിയിലേക്ക് മാറ്റിയിരുന്നു. ഇന്ന് പുലര്‍ച്ചെയാണ് മരണം. തമ്പാനൂര്‍ ഭാഗത്ത് അടുത്തടുത്ത് അടുപ്പൂകൂട്ടിയിരുന്നു. പൊങ്കാലയ്ക്കിടെ പുറകിലെ അടുപ്പില്‍ നിന്ന് സാരിയിലേക്ക് തീപടരുകയായിരുന്നു.പൊങ്കാലയ്ക്ക് മതിയായ സുരക്ഷ ഒരുക്കിയില്ലെന്ന ആരോപണവുമായി വിജിഷയുടെ ഭര്‍ത്താവ് രംഗത്തുവന്നു. പൊങ്കാലസ്ഥലത്ത് ഗുരുതരമായ ആസൂത്രണ പിഴവ് ഉണ്ടായി എന്നാണ് പുറത്തുവരുന്ന വിവരങ്ങള്‍.