തെരഞ്ഞെടുപ്പ് ഒരുക്കങ്ങൾ വിലയിരുത്തുന്നതിനായി മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറും സംഘവും ബംഗാളിലെത്തി. SIR അന്തിമ പട്ടിക പ്രസിദ്ധീകരിച്ചപ്പോൾ 60 ലക്ഷത്തോളം പേരാണ് അന്തിമ പട്ടികയിൽ നിന്ന് പുറത്തായത്. ഈ സാഹചര്യത്തിലാണ് തെരഞ്ഞെടുപ്പ് കമ്മീഷന്റെ സന്ദർശനം. വോട്ടർ പട്ടികയിൽ നിന്ന് ഒഴിവാക്കപ്പെട്ട ആളുകളുടെ നേതൃത്വത്തിൽ ഗ്യാനേഷ് കുമാറിനെതിരെ നടക്കുന്ന പ്രതിഷേധം ഇന്നും തുടർന്നേക്കും. ക‍ഴിഞ്ഞ ദിവസം കൊൽക്കത്തയിലെത്തിയ ഗ്യാനേഷ് കുമാറിന് നേരെ ന്യൂ ടൗണിലെ ഒരു സ്വകാര്യ ഹോട്ടലിന് മുന്നിൽ ഒത്തുകൂടിയ ‘ജനാധിപത്യത്തിന്റെ കൊലയാളി ഗ്യാനേഷ് കുമാർ മടങ്ങിപ്പോവുക’ എന്ന് എഴുതിയ പോസ്റ്ററുകൾ ഉയർത്തി പ്രതിഷേധിച്ചിരുന്നു.ALSO READ: ഫുജൈറയിൽ വീണ്ടും ഡ്രോൺ ആക്രമണം; എണ്ണ വ്യവസായ മേഖലയിൽ തീപിടിത്തംതെരഞ്ഞെടുപ്പ് കമ്മീഷണർമാരായ എസ് എസ് സന്ധു, വിവേക് ജോഷി, സീനിയർ ഡെപ്യൂട്ടി ഇലക്ഷൻ കമ്മീഷണർമാരായ മനീഷ് ഗാർഗ്, പവൻ കുമാർ എന്നിവർക്കൊപ്പമാണ് ഗ്യാനേഷ് കുമാർ കൊൽക്കത്ത വിമാനത്താവളത്തിൽ എത്തിയത്. വിമാനത്താവളത്തിന് പുറത്തുവെച്ച് പ്രതിഷേധക്കാർ മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണറുടെ വാഹനവ്യൂഹത്തിന് നേരെ കരിങ്കൊടി കാണിച്ചിരുന്നു.The post ‘ജനാധിപത്യത്തിന്റെ കൊലയാളി മടങ്ങിപ്പോവുക’; തെരഞ്ഞെടുപ്പ് ഒരുക്കങ്ങൾ വിലയിരുത്തുന്നതിനായി ഗ്യാനേഷ് കുമാർ ബംഗാളിൽ, പ്രതിഷേധം ശക്തം appeared first on Kairali News | Kairali News Live.