ലിംഗനീതിയിലും സ്ത്രീസുരക്ഷയിലും വിട്ടുവീഴ്ചയില്ലാത്ത നിലപാടാണ് ‘അവൾക്കൊപ്പം’’ എന്ന മുദ്രാവാക്യത്തിലൂടെ എൽ ഡി എഫ് സർക്കാർ മുന്നോട്ടു വെച്ചത്. വാക്കുകളിൽ ഒതുങ്ങുന്ന ഒന്നല്ല, മറിച്ച് ഇരയാക്കപ്പെട്ടവർക്ക് നീതി ഉറപ്പാക്കാനും അവരെ സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് കൊണ്ടുവരാനുമുള്ള കരുതലാണ് ഈ നിലപാടിന്റെ കാതൽ എന്നു നമുക്ക് പറയാവുന്നതാണ്. അക്രമിക്കപ്പെട്ടവരെ ‘ഇര’ എന്ന നിസ്സഹായമായ വാക്കിൽ തളച്ചിടാതെ, പോരാടി ജയിക്കുന്ന ‘അതിജീവിത’കളായി മാറ്റാനാണ് സർക്കാർ ശ്രമിച്ചത്.ഇന്ന് മാർച്ച് 8, വനിതാ ദിനം. ഈ ദിവസം സ്ത്രീകൾക്കൊപ്പം അവരുടെ അവകാശങ്ങൾക്കും നീതി ലഭിക്കുന്നതിനും ഒപ്പം നിന്ന അവരെ ചേർത്ത് നിർത്തിയ സർക്കാറിനെക്കുറിച്ചും ഓർക്കേണ്ട ഒരു ദിനം കൂടിയാണ്. നീതി ലഭിക്കുന്നത് വരെ തളരാതെ കൂടെ നിൽക്കുന്ന ഒരു സംവിധാനം ഇന്ന് നമ്മുടെ കൊച്ചു കേരളത്തിലുണ്ട്. ‘അവൾക്കൊപ്പം’ എന്നത് വാക്കിൽ മാത്രം ഒതുക്കാതെ അതിജീവിതയ്ക്ക് നീതി ലഭിക്കുന്നതിനായി സർക്കാർ ഒപ്പം നിന്നതും രാഹുൽ മാങ്കൂട്ടത്തിൽ കേസിലെ അതിജീവിത, ഫേസ്ബുക്ക് പോസ്റ്റിൽ കുറിച്ച ‘ലവ് യൂ ടു ദി മൂൺ ആൻഡ് ബാക്ക്’ എന്ന വാചകം കപ്പിൽ കുറിച്ചതും, സർക്കാർ എത്രത്തോളം സ്ത്രീകൾക്കൊപ്പം നിൽക്കുന്നു എന്നതിന്റെ വ്യാപ്തി വെളിവാക്കുന്നതാണ്.ALSO READ: മണ്ണിൽ പൊന്ന് വിളയിച്ച് കൊളത്തൂരിലെ ‘പൂങ്കാവനം’: അതിജീവനത്തിന്റെ പെൺകരുത്തായി ശ്രീവിദ്യകുറ്റവാളികൾ എത്ര ഉന്നതരായാലും അവർ നിയമത്തിന് മുന്നിൽ വരണമെന്ന ഉറച്ച നിലപാട് സർക്കാർ സ്വീകരിച്ചിട്ടുണ്ട്. അതിനുദാഹരണങ്ങളാണ് രാഹുൽ മാങ്കൂട്ടത്തിൽ, ദിലീപ് എന്നിവരുടെ അറസ്റ്റുകൾ. പൊലീസ് സംവിധാനത്തെ സ്ത്രീസൗഹൃദമാക്കാനും ശാസ്ത്രീയമായ അന്വേഷണ രീതികൾ നടപ്പിലാക്കാനും സാധിച്ചു. ക്രൈസിസ് മാനേജ്മെന്റ് സെന്ററുകൾ, വൺ സ്റ്റോപ്പ് സെന്ററുകൾ എന്നിവ വഴി അതിജീവിതർക്ക് ആവശ്യമായ കൗൺസിലിംഗും നിയമസഹായവും സൗജന്യമായി ഉറപ്പാക്കുകയും ചെയ്തത് മറ്റൊരു നേട്ടമാണ്.ഇടതുപക്ഷ ജനാധിപത്യ മുന്നണി സർക്കാരിനെ സംബന്ധിച്ച് സ്ത്രീസുരക്ഷ എന്നത് ഒരു ഭരണഘടനാപരമായ ബാധ്യത മാത്രമല്ല, മറിച്ച് രാഷ്ട്രീയമായ പ്രതിബദ്ധത കൂടിയാണെന്ന് കഴിഞ്ഞ പത്തുവർഷം കൊണ്ട് സർക്കാർ തെളിയിച്ചു. ഹേമ കമ്മിറ്റി റിപ്പോർട്ട് പോലുള്ള വിപ്ലവകരമായ ഇടപെടലുകൾ തൊഴിലിടങ്ങളിലെ സ്ത്രീകളുടെ സുരക്ഷ ഉറപ്പാക്കുന്നതിൽ വലിയ മാറ്റങ്ങൾ കൊണ്ടുവന്നു. കുറ്റവാളികൾക്കൊപ്പം നിൽക്കാതെ, അതിജീവിതയുടെ കരങ്ങൾ ചേർത്തുപിടിക്കുന്ന സമീപനമാണ് സർക്കാർ എന്നും സ്വീകരിച്ചിട്ടുള്ളത്. ‘അവൾ വീഴുമ്പോൾ താങ്ങാൻ ഒരു കൈയുണ്ട്, അവൾ കരയുമ്പോൾ തുടയ്ക്കാൻ വിരലുകളുണ്ട്, അവൾ പോരാടുമ്പോൾ കരുത്തായി ഒരു നാടുണ്ട്’, ഇതാണ് എൽ ഡി എഫ് സർക്കാരിന്റെ കരുതൽ.The post ‘നിന്റെ പോരാട്ടം നിന്റേത് മാത്രമല്ല, അത് ഞങ്ങളുടേതു കൂടിയാണ്’; അവൾക്കൊപ്പം മുതൽ ലവ് യൂ ടു ദി മൂൺ ആൻഡ് ബാക്ക് വരെ, അതിജീവിതമാർക്കൊപ്പം നിന്ന എൽഡിഎഫ് സർക്കാർ appeared first on Kairali News | Kairali News Live.